Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനാടിന്റെ നന്മക്കുവേണ്ടി...

നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിക്കാൻ ഒരുക്കമായ പ്രതിഭകൾ നാളെയുടെ വാഗ്ദാനങ്ങളാണ്: ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്

തിരുവല്ല: നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിക്കാൻ ഒരുക്കമായ പ്രതിഭകൾ നാളെയുടെ വാഗ്ദാനങ്ങളാണെന്ന് കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് മാനേജർ ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പ്രസ്താവിച്ചു. മാനേജ്മെന്റിന് കീഴിൽ തിരുവല്ല കസ്റ്ററിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങളിലെ പ്രതിഭാസംഗമവും പുരസ്ക്കാരദാനവും (പ്രശസ്തം 2025) എം ജി എം ഹയർസെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി. സ്കൂൾ കോർഡിനേറ്റർ ഫാ സി വി ഉമ്മൻ അധ്യക്ഷത വഹിച്ചു. എൽ.എസ്. എസ്, യു.എസ്.എസ്, എൻ. എം.എം.എസ് സ്കോളർഷിപ്പ് ജേതാക്കളെയും എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ എല്ലാവിഷയങ്ങൾക്കും എപ്ലസ് നേടിയ പ്രതിഭകളെയും ആദരിച്ചു.

ഗവർണിംഗ് ബോർഡ് അംഗം സജി മാമ്പ്രക്കുഴി, പ്രിൻസിപ്പൽ പി കെ തോമസ്, ഡോ ജേക്കബ് മണ്ണുംമൂട്, ഹെഡ്മിസ്ട്രസ് ദീപ മേരി ജേക്കബ്, ഷിജോ ബേബി, പി റ്റി എ പ്രസിഡന്റ് ജോബി പി തോമസ്, കൺവീനർ മത്തായി റ്റി വർഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

42-ാമത് ഭാഗവതസത്രം : വിഗ്രഹരഥ ഘോഷയാത്രക്ക്  മുത്തൂർ  സരസ്വതി ക്ഷേത്രത്തിൽ സ്വീകരണം

തിരുവല്ല : കലവൂർ മാരൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഏപ്രിൽ 3 ന് തുടങ്ങുന്ന  42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിലേക്കുള്ള   വിഗ്രഹരഥ ഘോഷയാത്ര  മുത്തൂർ നൂറാം നമ്പർ എസ് എൻഡിപി  ശാഖ സരസ്വതി ക്ഷേത്രത്തിൽ...

നിയമന തട്ടിപ്പ് : പി.എസ്.സി. സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ

തിരുവനന്തപുരം : പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലുമായി ഗവർണർ .പി.എസ്.സി. സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ വിശദീകരണം തേടി. വെള്ളിയാഴ്ച വൈകുന്നേരമാണ് പി.എസ്.സി. സെക്രട്ടറി സാജു ജോർജ് ലോക്ഭവനിലെത്തിയത് .പരീക്ഷാക്രമക്കേട്...
- Advertisment -

Most Popular

- Advertisement -