Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅര്‍ജുന്റെ ലോറി...

അര്‍ജുന്റെ ലോറി കണ്ടെത്തി : കാബിനുള്ളിൽ മൃതദേഹവും

ഷിരൂര്‍ : ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തി.ലോറിയുടെ കാബിനില്‍ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ട്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു.

അർജുനെ കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും മൃതദേഹവും കണ്ടെത്തിയിരിക്കുന്നത് .ഡിഎൻഎ പരിശോധന നടത്തി മൃതദേഹം ഔദ്യോഗികമായി ആരുടേതാണെന്നു സ്ഥിരീകരിക്കും.മണ്ണിടിച്ചിലിൽ അർജുനൊപ്പം കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ നടന്നിരുന്നത് .റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് നടത്തിയിരുന്നത്.ഗംഗാവലിപ്പുഴയിൽ 12 മീറ്റർ ആഴത്തിലാണ് ലോറി ഉണ്ടായിരുന്നത്.ജൂലൈ 16നാണ് മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരിപ്പൂരിൽ വൻ ലഹരിവേട്ട : 35 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും പിടിച്ചു ; 3 യുവതികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവുവേട്ട.35 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും പിടിച്ചു.മൂന്നു സ്ത്രീകള്‍ കസ്റ്റഡിയിലായി . 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്‌ലൻഡ് നിർമിതമായ 15 കിലോയോളം വരുന്ന...

തൃശൂർ മാറ്റത്തിൻ്റെ സൂചന നൽകി : കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി താമര ചിന്ഹത്തില്‍ ഒരു സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് മാറ്റത്തിന്‍റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന വലിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ്...
- Advertisment -

Most Popular

- Advertisement -