Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശേരിയിൽ ലോഡ്...

കളമശേരിയിൽ ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

കൊച്ചി : ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു.അസം സ്വദേശിയായ അനിൽ പട്‌നായക് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം .ചെന്നൈയിൽ നിന്നെത്തിച്ച ലോഡ് കളമശ്ശേരിയിലെ ഗ്ലാസ് ഫാക്ടറിയിൽ ഇറക്കുന്നതിനിടെയാണ് അപകടം.

ഇറക്കാനായി തയ്യാറാക്കി നിർത്തിയിരുന്ന 18 ഗ്ലാസ് ഷീറ്റുകൾ അടങ്ങിയ കെട്ട് മുഴുവൻ അനിലിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.ലോറിയുടെ കൈവരിക്കും ഗ്ലാസിനും ഇടയിൽപ്പെട്ട് ഞെരിഞ്ഞമർന്ന അനിലിനെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഗ്ലാസ് ഷീറ്റുകൾ പൊട്ടിച്ചാണ് പുറത്തെടുത്തത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ബജറ്റ് : കോളേജ് വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ കോളേജ് വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിലെ ആർട്സ് ആന്റ് സയൻസ് വിദ്യാർത്ഥികൾക്ക് ബിരുദ പഠനം സൗജന്യമാക്കിയതായി ബജറ്റിൽ...

എന്റെ കേരളം: ലഹരിക്കെതിരെ തോല്‍പ്പാവക്കൂത്തുമായി സാമൂഹിക നീതി വകുപ്പ്

പത്തനംതിട്ട: നിഴലിലൂടെ വിസ്മയം തീര്‍ത്ത് എന്റെ കേരളം മേളയില്‍ സാമൂഹിക നീതി വകുപ്പ് സ്റ്റാള്‍. ലഹരിക്കെതിരെ രാമചന്ദ്ര പുലവാരും സംഘവുമാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. ദൃശ്യഭംഗി ആസ്വദിക്കാന്‍ സ്റ്റാളില്‍ നിരവധി പേർ എത്തുന്നു. വകുപ്പിന്റെ...
- Advertisment -

Most Popular

- Advertisement -