Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത് .ഇഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം,ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും ഹൈക്കോടതി ഇന്ന് അതൃപ്തി രേഖപ്പെടുത്തി. സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് നിരീക്ഷിച്ച കോടതി, ദേവസ്വം ബോ‍ർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാ‍ർ എന്നിവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും എസ്ഐടിയോട് ചോദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രശസ്ത നടൻ എം.സി.കട്ടപ്പന അന്തരിച്ചു

ഇടുക്കി: പ്രശസ്ത നാടക നടൻ എംസി കട്ടപ്പന എന്നറിയപ്പെടുന്ന എംസി ചാക്കോ അന്തരിച്ചു. 75 വയസായിരുന്നു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 40 വർഷത്തോളം നാടകരംഗത്ത് സജീവമായിരുന്നു...

Kerala Lottery Results : 15-02-2026 Samrudhi SM-42

1st Prize Rs.1,00,00,000/- MU 194330 (ERNAKULAM) Consolation Prize Rs.5,000/- MN 194330 MO 194330 MP 194330 MR 194330 MS 194330 MT 194330 MV 194330 MW 194330 MX 194330...
- Advertisment -

Most Popular

- Advertisement -