Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബേക്കറിയുടെ മറവിൽ...

ബേക്കറിയുടെ മറവിൽ നിരോധിത പുകയില വിൽപ്പന: എക്സൈസ് സംഘം പിടികൂടി

കോട്ടയം : ഏറ്റുമാനൂർ പേരൂർ കണ്ടൻചിറയിൽ പി ആർ ബേക്കറിയുടെ ഗോഡൗണിൽ നിന്ന് 90 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്  കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

സംഭവത്തിൽ ഏറ്റുമാനൂർ പേരൂർ കണ്ടൻചിറ സ്വദേശി ഉണ്ണിക്കുട്ടൻ പി.ആറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച് ബേക്കറിയുടെ മറവിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നതായാണ് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ ദർശക് ആറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ഹരിഹരൻ പോറ്റി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജിത്ത് കുമാർ കെ.എൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ എത്തിയ വയോധികയെ പൊലീസ് മർദിച്ചെന്നു പരാതി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ എത്തിയ വയോധികയെ പൊലീസ് മർദിച്ചെന്നു പരാതി.വർക്കല ഇടവ വെൺകുളം ചെമ്പകത്തിൻമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ(79)യാണ് മർദ്ദന പരാതി ഉന്നയിച്ചത്. ഒരാഴ്ചമുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം. അയൽവാസി...

ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ സന്ദർശിച്ചു

ആലപ്പുഴ: ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. പാടത്ത് കൃഷി ചെയ്യാനാവാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം കൃഷിയോഗ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കളക്ടർ പറഞ്ഞു. 770 ഏക്കറിൽ 250 ഏക്കറിലധികം സ്ഥലം...
- Advertisment -

Most Popular

- Advertisement -