Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തെരഞ്ഞെടുപ്പില്‍...

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം- കെസി വേണുഗോപാല്‍: കെഎസ്ആര്‍ടിസിയെ കടക്കെണിയിലാക്കില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്‍ഡിഎഫിനെ ഇനി വേണ്ടെന്നാണ് ജനം പറയുന്നത്. സിപിഎം- ബിജെപി ചങ്ങാത്തം പുതിയ കഥയല്ലെന്നും ഭീകര പിആര്‍ നടത്തിയാലും സര്‍ക്കാരിന് രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി – സിപിഎം ചങ്ങാത്തം പിഎം ശ്രീയില്‍ കണ്ടതാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ കണ്ടതാണ്. ഒടുവില്‍ സിപിഎം സ്ഥാനാര്‍ഥി ലിസ്റ്റ് നോക്കിയാല്‍ അവരുടെ അണികള്‍ക്ക് പോലും ഇരുവരും തമ്മിലുള്ള ഡീല്‍ വ്യക്തമാണെന്ന് കെസി പറഞ്ഞു.യുഡിഎഫിനെ തോല്‍പ്പിക്കാനാണ് ബിജെപി സിപിഎം ഡീല്‍. പാര്‍ട്ടി നേതൃത്വത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള ഡീലാണത്.അത് അണികള്‍ തള്ളും. ജനം മാറ്റം ആഗ്രഹിക്കുന്നു. മാറുന്ന കേരളത്തെ എങ്ങനെയാണ് യുഡിഎഫ് ഷേപ്പ് ചെയ്യുന്നതെന്ന് കൃത്യമായി പ്രകടനപത്രികയില്‍ പറയുന്നുണ്ട്. കേരളം അര്‍ഹിക്കുന്ന കൃത്യമായ പദ്ധതികളും പരിപാടികളും അതിലുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളെ സിപിഎം കളിയാക്കുകയാണ്. അതില്‍ ഒന്ന് സ്ത്രീകള്‍ക്കുള്ള കെഎസ്ആര്‍ടിസി യാത്രയെക്കുറിച്ചാണ്. യുഡിഎഫ് വാഗാദാനം കെഎസ്ആര്‍ടിസിയെ കടക്കെണിയിലാക്കില്ല. സ്ത്രീകള്‍ മുഴുവന്‍ സഞ്ചരിച്ചാല്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്ന് മാത്രമല്ല, കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്നതല്ല ഈ വാഗ്ദാനമെന്നും കെസി പറഞ്ഞു.

കെഎസ്ആര്‍ടിസിക്ക് ഇക്കാര്യത്തിലുള്ള നഷ്ടം സര്‍ക്കാര്‍ നികത്തും. അതിന് വ്യാപകമായ പദ്ധതികള്‍ ഉണ്ട്. ബസ് സ്റ്റേഷനുകള്‍ എന്നിവയൊക്കെ എങ്ങനെ ഉപയോഗിക്കാമെന്നതില്‍ കൃത്യമായ പദ്ധതിയുണ്ട്. ഇതേക്കുറിച്ചെല്ലാം വ്യക്തമായ ധാരണ യുഡിഎഫിനുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും കെസി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലവിതരണം മുടങ്ങും

ആലപ്പുഴ : ആലപ്പുഴ  നഗരസഭ പരിധിയിലെ കോടതി പാല നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച കുടിവെള്ള വിതരണം മുടങ്ങും. വടികാട്, കാപ്പിൽ മുക്ക് , ചാത്തനാട്, വഴിച്ചേരി, ആലിശ്ശേരി, പഴവങ്ങാടി ക്വാർട്ടേഴ്സ്, പഴവങ്ങാടി...

സ്ത്രീ വിരുദ്ധ പരാമര്‍ശം: രമേഷ് പിഷാരടിക്കെതിരെ പരാതി

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്‍കി മഹിള മോര്‍ച്ച. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ മോര്‍ച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ്...
- Advertisment -

Most Popular

- Advertisement -