Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiലഗേജിൽ ബോംബാണെന്ന്...

ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ : നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി

കൊച്ചി : ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. ഇന്ന് പുലർച്ചെയാണ് സംഭവം.സംഭവത്തിൽ തായ് എയർലൈൻസിൽ പോകാനെത്തിയ ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയും മകനും മറ്റ് നാലുപേരുമായി തായ്‌ലന്റിലേക്ക് പോകാനെത്തിയ പ്രശാന്ത് സുരക്ഷ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബാഗിൽ ബോംബാണെന്ന് പരിഹാസ രൂപേണ പറഞ്ഞു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഈ വിവരം റിപ്പോർട്ട് ചെയ്തു. ഇയാളുടെയും ഒപ്പമുള്ള  ആളുകളുടെയും ബാഗുകൾ വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധിച്ചു. ഇതോടെ പുലർച്ചെ 2.10 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4.30 കഴിഞ്ഞാണ് യാത്ര തിരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി : ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

ആലപ്പുഴ : ആലപ്പുഴയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി.ആര്യാട് പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ(77) ആണ് തൂങ്ങിമരിച്ചത് .ഇന്ന് പുലർച്ചെയായിരുന്നു സംഭവം . ശ്രീകണ്ഠന്റെ കിടപ്പുരോഗിയായ ഭാര്യ ഓമനയ്‌ക്ക് (73) ഗുരുതരമായി...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം.17 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.ആറ്റിങ്ങലിൽ ലീഡ് നില മാറിമറിയുകയാണ്. അടൂർ പ്രകാശ് ലീഡ് തിരിച്ചു പിടിച്ചു.ആലത്തൂരിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു.തൃശൂരിലും തിരുവനന്തപുരത്തും ബിജെപിയും...
- Advertisment -

Most Popular

- Advertisement -