Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiആർഎസ്എസിന്റെ ശതാബ്ദി...

ആർഎസ്എസിന്റെ ശതാബ്ദി ആഘോഷം:  തപാൽ സ്റ്റാംപും നാണയവും ഇന്ന്  പുറത്തിറക്കും

ന്യൂഡൽഹി: ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സ്മരണാർഥം തപാൽ സ്റ്റാംപും നാണയവും പുറത്തിറക്കുന്നു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ സാന്നിധ്യത്തിൽ ഇന്ന്  ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണു പ്രകാശനം നടക്കുക.ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

1925ലെ വിജയദശമി ദിനത്തിൽ തുടങ്ങിയ ആർഎസ് എസിന് ഒക്ടോബർ 2ന് 100 വർഷം പൂർത്തിയാകും. സ്വാതന്ത്ര്യദിന പ്രസംഗത്തിലും കഴിഞ്ഞ ദിവസം മൻകി ബാത്തിലും പ്രധാനമന്ത്രി ആർഎസ്എസിന്റെ സേവനങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു. ആദ്യ ശാഖ സ്ഥാപിച്ച നാഗ്പുരിലെ ആഘോഷ പരിപാടിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മുഖ്യാതിഥി.

ലോകമെമ്പാടുമുള്ള സ്വയംസേവകരെ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് അഭിസംബോധന ചെയ്യും. ഒരു വർഷം നീളുന്ന പരിപാടികളാണ് ശതാബ്ദി വർഷത്തിൽ നടക്കുന്നത്. ഓഗസ്റ്റിൽ ഡൽഹിയിൽ നടന്ന പ്രഭാഷണ പരിപാടിയുടെ മാതൃകയിൽ, നവംബർ 7, 8 തീയതികളിൽ ബെംഗളൂരുവിലും ഡിസംബർ 21ന് കൊൽക്കത്തയിലും പരിപാടികൾ നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡ്യൂട്ടിക്കിടെ കെ എസ് ആർ ടി സി കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു

കോട്ടയം : കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. ഏഴാച്ചേരി സ്വദേശി കൊച്ചുപുരയ്ക്കല്‍ സുജിത്ത് ആണ് മരിച്ചത്. പാലാ കാന്തല്ലൂര്‍ ബസ്സിലെ ഡ്യൂട്ടിക്കിടയിലാണ് സംഭവം. മറയൂരില്‍ വച്ച് കടുത്ത ക്ഷീണം അനുഭവപെട്ടതിനെ...

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് വയനാടിന് പുറമേ കോഴിക്കോട്ടും ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോഴിക്കോട്...
- Advertisment -

Most Popular

- Advertisement -