Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ദേശീയപാതയോരത്തെ...

ആലപ്പുഴ ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറി : ബൈപാസ് ഉപരോധിച്ച് നാട്ടുകാർ

ആലപ്പുഴ : ആലപ്പുഴ ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ടിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് ഉപരോധിച്ചു. സമരത്തെ തുടർന്ന് ആലപ്പുഴ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിച്ചത് .സംഭവത്തിന് പിന്നാലെ ആലപ്പുഴ എംഎൽഎ എ. ഡി തോമസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി .

തോടുകൾ മൂടി ഓടയും സർവീസ് റോഡും നിർമിച്ച ദേശീയപാത അതോറിറ്റിയുടെ നടപടി മൂലം കക്കൂസ് മാലിന്യമടക്കം വീടുകളിലേക്ക് ഒഴുകിയെത്തുകയാണെന്നും നാട്ടുകാർ പറയുന്നു. കാന നിർമിച്ച് വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന കളക്ടറുടെ ഉറപ്പിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവോണമായിട്ടും ഓണറേറിയം ലഭിക്കാതെ ബി എൽ ഒമാർ

പത്തനംതിട്ട: തിരുവോണമായിട്ടും ഓണറേറിയം ലഭിക്കാതെ ബി എൽ ഒമാർ. വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കലുമായി (എസ്ഐആർ) ബന്ധപ്പെട്ട് പ്രവർത്തിച്ച ബി എൽ ഒ മാർക്ക് ആണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച സ്പെഷ്യൽ...

വായനോത്സവം സംഘടിപ്പിച്ചു

പത്തനംതിട്ട : പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വായനോത്സവം സംഘടിപ്പിച്ചു. കിടങ്ങന്നൂര്‍ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എം പി വായനോത്സവത്തിന്റെയും വായനാമാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -