Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഫ്രിഡ്ജ് പൊട്ടിത്തെറിച്ച്...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

അടൂർ : അടൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അടൂർ തുവയൂർ മഞ്ഞാലിയിൽ വീട്ടിൽ  ഷേർലി എന്നയാളുടെ  ഫ്രിഡ്ജ്‌ന് പുലർച്ചെ മൂന്നരയോടെയാണ് തീ പിടിച്ചത്.  പ്രവർത്തനക്ഷമമായിരുന്ന ഫ്രിഡ്ജ് ഷോർട്ട് സർക്യൂട്ട് ആയതാണ് തീ പിടിത്തമെന്ന് നിഗമനം.

ഫ്രഡ്ജിനു സമീപത്തു സൂക്ഷിച്ച  വസ്ത്രങ്ങളും, ആധാർ കാർഡ്, റേഷൻ കാർഡ് എന്നി രേഖകളും ഇതൊടൊപ്പം കത്തി നശിച്ചു. ഷേർലിയും മകൻ എബിൻ എന്നിവരാണ് വീട്ടിൽ താമസം.

ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും എസ് റ്റി ഒ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  അകത്തു കടന്ന് തീയണച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍

ലണ്ടൻ :  ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ജേതാക്കളായി .മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ദക്ഷിണാഫ്രിക്ക കിരീടം നേടിയത് .27 വർഷത്തിനുശേഷമാണ് ദക്ഷിണാഫ്രിക്ക ഐസിസി...

ശബരിമല സ്വർണക്കൊള്ള കേസ് : അന്തിമ റിപ്പോർട്ട് ഉടൻ നൽകാൻ എസ്ഐടിക്ക് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന്  എസ്ഐടിക്ക് ഹൈക്കോടതിയുടെ നിർദേശം. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിർദേശം. 2025 ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസില്‍...
- Advertisment -

Most Popular

- Advertisement -