Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsവരും ദിവസങ്ങളിൽ...

വരും ദിവസങ്ങളിൽ വ്യാപക വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്  വരും ദിവസങ്ങളിൽ വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 16 മുതൽ കേരളത്തിലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചു തുടങ്ങും. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന രീതിയിലായിരിക്കും മഴ സാധ്യത.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോഴും പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം തുടങ്ങി പത്തോളം ജില്ലകളിൽ താപനില ഉയരുമെന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെസിയുടെ പേരിലെ തട്ടിപ്പ് : എസ്‌ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം : മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച ശേഷം അന്വേഷണ സംഘത്തെ...

പത്താംക്ലാസ് വിദ്യാർഥിയുടെ സ്കൂൾബാഗിൽ നിന്ന് നാടൻ ചാരായം പിടിച്ചെടുത്തു

കോഴിക്കോട് : താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥിയുടെ സ്കൂൾബാഗിൽ നിന്ന് നാടൻ ചാരായം പിടിച്ചെടുത്തു.സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അദ്ധ്യാപകർ നടത്തിയ പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ...
- Advertisment -

Most Popular

- Advertisement -