Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsട്രഷറി അക്കൗണ്ടില്‍...

ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം:വാട്ടര്‍ അതോറിറ്റി ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ കാണാനില്ല. ശമ്പളത്തിനും ആനുകൂല്യത്തിനും അടക്കം പണം തികയാത്തതോടെ നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എംഡി ജലവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

വര്‍ഷാവസാനം വായ്പയെടുക്കാന്‍ ട്രഷറി ബാലന്‍സ് കുറച്ച് കാണിക്കുന്നതും പണം വകമാറ്റുന്നതും പിന്നീട് അനുവദിക്കുന്നതും പതിവ് രീതിയാണ്. പൊതുമേഖല സ്ഥാപനങ്ങള്‍ ഫണ്ടുകള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം 770 കോടി രൂപ ഖജനാവില്‍ ഇട്ടത്.

എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിച്ച് ഒരാഴ്ച കഴിഞ്ഞ് പണം തിരികെ അതത് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് പതിവ്. ഇതാണ് ഇവിടെ ലംഘിച്ചിരിക്കുന്നത്.

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങി ഒരു മാസം ആയിട്ടും വാട്ടര്‍ അതോറിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ച തുക തിരികെ നല്‍കിയിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലതീർത്ഥാടകരുടെ സുരക്ഷയ്ക്കും പോലീസുകാരുടെ ക്ഷേമത്തിനുമായി വിപുലമായ സജ്ജീകരണങ്ങൾ: മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം സുഗമവും സുരക്ഷിതവുമാക്കുന്നതിനായി സംസ്ഥാന സർക്കാർ വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി  പറഞ്ഞു. നിലയ്ക്കലിൽ പുതിയതായി പണികഴിപ്പിച്ച പോലീസ് ബാരക്കിൻ്റെ  ഉദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു...

എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം : വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി

കൊച്ചി : എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം .എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ച വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമത പ്രശ്നങ്ങൾ...
- Advertisment -

Most Popular

- Advertisement -