Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaലഹരി വ്യാപനത്തിനെതിരെ...

ലഹരി വ്യാപനത്തിനെതിരെ സാമൂഹ്യപ്രതിരോധം സൃഷ്ടിക്കണം: കെ.ജി .രാജേശ്വരി

ആലപ്പുഴ: ലഹരി വ്യാപനത്തിനെതിരെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സർക്കാരിതര സംഘടനകളും പൊതു സമൂഹവും അണിനിരക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ആലപ്പുഴ സാമൂഹ്യനീതി വകുപ്പ്, പുന്നപ്ര അക്സ്പെറ്റ്   ഡി- അഡിക്ഷൻ സെൻ്ററിൻ്റെ സഹകരണത്തോടെ ”നശാമുക്ത് ഭാരത്  അഭിയാൻ ” പദ്ധതിയുടെ ഭാഗമായി നടത്തിയ  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ. 

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഷീബ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സൗഹൃദ വടംവലി മത്സരത്തിൽ കായംകുളം എം.എസ്.എം കോളേജ് ഒന്നാം സ്ഥാനവും അമ്പലപ്പുഴ ഗവ.കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇരു ടീമുമകൾക്കും ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ലഹരി വിരുദ്ധ ദ്വിദിന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഇന്ന് (26)വൈകുന്നേരം 4 ന്  ആലപ്പുഴ ബീച്ചിൽ ” കരുതാം ആലപ്പുഴയെ ,കൈ കോർക്കാം ലഹരിക്കെതിരെ ” ബോധവത്ക്കരണ ക്യാമ്പയിനിൽ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്തു നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ

മുംബൈ : മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈയിൽ നിന്ന് കണ്ടത്തി.ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കയറിയ പെൺകുട്ടികളെ പുലർച്ചെ 1.45ന് ലോണാവാലയിൽ വച്ചാണ് റെയിൽവെ പൊലീസ് പിടികൂടിയത്.മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം...

വേമ്പനാട് കായലിലെ അനധികൃത ചീനവലകൾക്കെതിരേ നടപടി

കോട്ടയം: വേമ്പനാട് കായലിൽ അനധികൃത ചീനവലകൾ സ്ഥാപിച്ചും, നിയമാനുസൃതമായ കരം ഒടുക്കാതെയും മീൻ പിടിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ നിയമാനുസൃത രജിസ്ട്രേഷൻ ഉള്ള ചീനവലകൾക്ക് കരം...
- Advertisment -

Most Popular

- Advertisement -