Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത് വൻ...

പന്തളത്ത് വൻ കഞ്ചാവ് വേട്ട: ഒരാൾ  പിടിയിൽ

പത്തനംതിട്ട : പന്തളത്ത് പൊലീസ് നടത്തിയ കഞ്ചാവ് വേട്ടയിൽ ഒരാളെ  അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തുസംഘത്തിലെ  മുഖ്യകണ്ണിയായ പശ്ചിമബംഗാൾ ജൽപൈഗുരി സ്വദേശി  കാശിനാഥ് മൊഹന്ത് (56 ) ആണ് മൂന്നര കിലോ കഞ്ചാവുമായി  അറസ്റ്റിലായത്. പന്തളം കടക്കാട് തെക്ക് ഭാഗത്തെ ലേബർ ക്യാമ്പിന് സമീപത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്സിന്റെ നിർദേശപ്രകാരം ഓപ്പറേഷൻ ഡി ഹണ്ട് എന്നപേരിൽ ആരംഭിച്ച പോലീസ് റെയ്ഡ്, അതിഥിതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും, സ്കൂൾ പരിസരങ്ങളടക്കമുള്ള മേഖലകൾ കേന്ദ്രീകരിച്ചും ജില്ലയിൽ നടന്നുവരികയാണ്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിന്റെ കണ്ണിയാണ് ഇപ്പോൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ഇയാൾ രണ്ടുമാസം കൂടുമ്പോൾ നാട്ടിലേക്ക് പോയി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ചും സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കും വൻവിലക്ക് വിൽക്കുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും പന്തളം എസ് എച്ച് ഓ ടി ഡി പ്രജീഷിൻ്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്. സംഘത്തിൽ എസ് ഐമാരായ അനീഷ് എബ്രഹാം, മനോജ് കുമാർ എഎസ് ഐ  ബി ഷൈൻ,  പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ , ആർ എ രഞ്ജിത്ത്, സുരേഷ് എന്നിവർ ചേർന്നാണ് സാഹസിക നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

കോഴഞ്ചേരി: പത്തനംതിട്ട റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം ഗാന്ധിഭവൻ സ്ഥാപകൻ ഡോക്ടർ പുനലൂർ സോമരാജൻ  ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി ആർ അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം...

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുകൃതം, ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത്‌ തുടങ്ങി പതിനാറോളം സിനിമകള്‍...
- Advertisment -

Most Popular

- Advertisement -