Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsAmbalappuzhaവേറിട്ട അനുഭവങ്ങളുമായി...

വേറിട്ട അനുഭവങ്ങളുമായി ഗ്രാമ വികസന വകുപ്പ് സൗഹൃദ കൂട്ടായ്മ

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഗ്രാമ വികസന വകുപ്പിൽ നിന്ന് പെൻഷൻ പറ്റിയ ആളുകളുടെ സൗഹൃദ കൂട്ടായ്മ്മ വേറിട്ട അനുഭവമായി മാറി. കളക്ടറേറ്റിലും ജില്ല ഗ്രാമ വികസന ഏജൻസിയിലും, പന്ത്രണ്ട് ബ്ലോക്ക് ഓഫീസുകളിലും വിവിധതസ്തികകളിൽ ജോലി ചെയ്ത് വിരമിച്ചവർ കളർകോട്ടുള്ള റോട്ടറി ഹാളിൽ ഒത്തുകൂടി.

നവതി ആഘോഷിച്ച റിട്ടയേർഡ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ എൻ. ബാലകൃഷ്ണപിള്ള കൂട്ടായ്മ്മ ഉത്ഘാടനം ചെയ്തു. ഗാനാലാപനം, തിരുവാതിരകളി, ഡാൻസ്, കവിത ചൊല്ലൽ തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് അമ്പലപ്പുഴ പാൽപ്പായസം കൂട്ടി വിഭവ സമൃദ്ധ മായ സദ്യയും കഴിച്ചാണ് സമാഗമം അവസാനിപ്പിച്ചത്.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2-ന് എല്ലാ വർഷവും സൗഹൃദ കൂട്ടായ്മ്മ നടത്തുവാൻ തീരുമാനിച്ചു. സമാഗമം 2026ന്റെ കോർഡിനേറ്റർ വി. ജെ. ശ്രീകുമാർ, ജി. ഗോപാലകൃഷ്ണൻ, ഹഫ്സ ബീവി, കെ. ആർ. സുജാത, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ റോഡ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വേ സ്റ്റേഷനെയും പള്ളിപ്പാട് - ഹരിപ്പാട് റോഡിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ  റോഡ് അടച്ചിടും.  നവംബര്‍ 19 ന് രാവിലെ എട്ട് മണി മുതല്‍ നവംബര്‍ 30 ന് വൈകിട്ട്...

ശബരിമല തീർത്ഥാടനം: പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപന കോടതി നിരോധിച്ചു

കൊച്ചി: പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപനയും  ചെറിയ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നതും ഹൈക്കോടതി വിലക്കി. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. ജസ്റ്റിസ് രാജാ വിജയരാഘവൻ,...
- Advertisment -

Most Popular

- Advertisement -