Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല തീർത്ഥാടനം:...

ശബരിമല തീർത്ഥാടനം: പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപന കോടതി നിരോധിച്ചു

കൊച്ചി: പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപനയും  ചെറിയ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നതും ഹൈക്കോടതി വിലക്കി. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.  ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതി നിർദ്ദേശം നൽകി.

മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കെ തീർഥാടനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയായിരുന്നു ദേവസ്വം ബെഞ്ച്. തീർഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിന് കോടതി നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജ്ഞാന കേരളം പദ്ധതി : വെർച്വൽ തൊഴിൽമേള 13 -ന്

ആലപ്പുഴ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂൺ 13ന്  വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ്...

കുവൈറ്റിന്റെ എണ്ണക്കപ്പലിന്  നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: ജീവനക്കാർ സുരക്ഷിതർ

ന്യൂഡൽഹി: കുവൈറ്റിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന്‍ ആക്രമിച്ചതായി കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ സ്ഥിരീകരിച്ചു. കപ്പലില്‍ 24...
- Advertisment -

Most Popular

- Advertisement -