Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട്ട് നവരാത്രി...

പനച്ചിക്കാട്ട് നവരാത്രി കലോപാസന മൂന്നാം ദിനവും ഭക്തിസാന്ദ്രം

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി കലോപാസന മൂന്നാം ദിനമായ വെള്ളിയാഴ്ചയും ഭക്തിസാന്ദ്രമായി. നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന കലോപാസനയിൽ തലശ്ശേരി വൈഖരി ഭജൻസ് ഫ്യൂഷൻ ബാൻഡിന്റെ ഭക്തിസംഗീതാവതരണവും പനച്ചിക്കാട് വൈഷ്ണവിയുടെ നൃത്താവതരണവും ശ്രദ്ധേയമായി.

24 മണിക്കൂറും ഇടവേളകളില്ലാതെ തുടരുന്ന കലോപാസനയിൽ ശാസ്ത്രീയ നൃത്തങ്ങളും സംഗീതപരിപാടികളും ശനിയാഴ്ചയും അരങ്ങേറും. ഞായറാഴ്ച (11) നവരാത്രി പൂജകൾക്കൊപ്പം ദേശീയ നൃത്തസംഗീതോത്സവത്തിനും തുടക്കമാകും. വൈകിട്ട് ഏഴിന് മംഗലാപുരത്തുനിന്നുള്ള പ്രശസ്ത കർണാടക സംഗീതജ്ഞൻ അനീഷ് ഭട്ടിന്റെ സംഗീതക്കച്ചേരിയോടെയാണ് ദേശീയ നൃത്തസംഗീതോത്സവം ആരംഭിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവാഭരണ പാത ശുചീകരിച്ചു തുടങ്ങി

പത്തനംതിട്ട: മകര സംക്രമസന്ധ്യയിൽ ശബരിമല ശ്രീഅയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങളും വഹിച്ചു കൊണ്ടുള്ള ഘേഷയാത്ര കടന്നു പോകുന്ന പ്രധാന പഞ്ചായത്തായ ചെറു കോൽപ്പുഴയിലെ പാത ശുചീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി. തിരുവാഭരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ...

കോടിമത പുതിയ പാലം : ടാറിങ് തുടങ്ങുന്നതിനാൽ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പുതിയ പാലത്തിൽ ടാറിങ് തുടങ്ങുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.പാലത്തിന്റെ ഇരുവശങ്ങൾ, അപ്രോച്ച് റോഡ്, കോടിമത മാർക്കറ്റ് റോഡ് ജംഗ്ഷൻ, കോടിമത ചിറ റോഡ് എന്നിവിടങ്ങളിൽ ടാറിങ് നടക്കുന്നതിനാൽ സെപ്റ്റംബർ 7ന്...
- Advertisment -

Most Popular

- Advertisement -