റാന്നി : ശക്തമായ മഴയെ തുടർന്ന് പെരുമ്പുഴ ടൗണിനും സമീപം റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടും ചെളിയും ചരലും യാത്രക്കാർക്ക് ദുരിതവും അപകട ഭീഷണിയും സൃഷ്ടിക്കുന്നു.ടൗണിനു സമീപത്തെ എം എസ് ഹൈസ്കൂളിനും മധ്യേയുള്ള റോഡിലാണ് വെള്ളവും ചെളിയും കെട്ടിക്കിടന്നത്. ഇതിനിടെ
അപകടവിവരം അറിഞ്ഞ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ശക്തമായ വെള്ളം പമ്പ് ചെയ്ത് റോഡിൽ കെട്ടിക്കിടന്ന വെള്ളവും ചെളിയും മണ്ണും നീക്കം ചെയ്തു. ഇതോടെ ഗതാഗതത്തിന് ഭീഷണിയായിരുന്ന സാഹചര്യം ഒഴിവാക്കാൻ സാധിച്ചു.
മഴ ശക്തമാകുമ്പോൾ പ്രദേശത്ത് വെള്ളക്കെട്ട് പതിവാകുന്നതായും റോഡിൽ ചെളിയും മണ്ണും അടിഞ്ഞുകൂടുന്നത് വാഹനയാത്രയ്ക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലത്ത് റോഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.





