Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeSportsസംസ്ഥാന കായിക...

സംസ്ഥാന കായിക ദിനം ആചരിച്ചു

തിരുവല്ല : ജില്ലാ ഭരണകൂടവും പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ, പത്തനംതിട്ട ഒളിംപിക് അസോസിയേഷൻ, വൈഎംസിഎ തിരുവല്ല സബ് റിജിയൻ, മാർത്തോമാ കോളേജ് എന്നിവരുടെ സംയുക്ത അഭിമുഖ്യത്തിൽ ജീ വി രാജാ അനുസ്മരണവും കായിക സെമിനാറും ഫുട്ബോൾ ഹോക്കി പ്രദർശന മത്സരവും മാർത്തോമ കോളേജിൽ നടന്നു .

കോളേജ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ ഹോക്കി മത്സരത്തിൽ ഫുട്ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ജോളി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു .മുൻസിപ്പൽ ചെയർമാൻ ലേഖ എസ് കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് പ്രകാശ് ബാബു ,ജോജിപി തോമസ്, ഡോക്ടർ റെജിനോൾഡ് വർഗീസ്, വൈ എം സി ദേശീയ സ്പോർട്സ് ആൻഡ് ഗെയിംസ് വൈസ് പ്രസിഡന്റ് കുര്യൻ ചെറിയാൻ, തിരുവല്ല സ്പോർട്സ് ഗെയിംസ് കൺവീനർ ഷിജു കെ മാത്യു, വർഗീസ് മാത്യു, കോളേജ് അധ്യാപകൻ ബ്രിട്ടോ സാദി ,അഞ്ജലി എന്നിവർ പ്രസംഗിച്ചു .

കോളേജിൽ നടന്ന സെമിനാർ തിരുവല്ല ഡിവൈഎസ്പി എസ് ആർ സന്തോഷ് നിർവഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജീവി രാജയെ അനുസ്മരിച്ചുകൊണ്ട് ഡോ. റെജിനോൾഡ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.  വൈഎംസിഎ തിരുവല്ല സബ് റീജൻ ചെയർമാൻ ജോജിപി തോമസ് സ്പോർട്സ് മാഗസിൻ വിതരണം നിർവഹിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ രൂപത്തിൽ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ രൂപത്തിൽ മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. റിപ്പോർട്ടിന്മേൽ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട്...

ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണൻ നാളെ കേരളത്തിലെത്തും

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും.മൂന്ന്, നാല് തീയതികളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.ഉപരാഷ്‌ട്രപതി ആയതിന് ശേഷമുള്ള സിപി രാധാകൃഷ്ണന്റെ...
- Advertisment -

Most Popular

- Advertisement -