Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാതച്ചുഴി :...

ചക്രവാതച്ചുഴി : സംസ്ഥാനത്ത് അഞ്ച് ദിവസം മഴ കനക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ലക്ഷദ്വീപിന്റെ വടക്കന്‍ ഭാഗങ്ങള്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു.തമിഴ്നാടിനും തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

കേരളത്തില്‍ ഇന്ന് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 17, 18, 19, 20 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ജലമേള സുരക്ഷിതവും ജനകീയവുമായി നടത്തും: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി ജലമേള സുരക്ഷിതവും ജനകീയവുമായി നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ 9 ന് നടക്കുന്ന ജലമേളയുമായി ബന്ധപ്പെട്ട് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന ...

എംടിയുടെ വീട്ടിൽ മോഷണം : 26 പവൻ മോഷ്ടിക്കപ്പെട്ടു

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. എംടിയുടെ വീടായ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലാണ് മോഷണം നടന്നത്. 26 പവനോളം സ്വർണം നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം 22നും 30നും...
- Advertisment -

Most Popular

- Advertisement -