Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsവന്യജീവി ആക്രമണത്തിൽ...

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ കണക്കിലെടുത്താണ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഈ നിർണായക നീക്കം.

പുതിയ ഉത്തരവ് പ്രകാരം പാമ്പ്, തേനീച്ച, കടന്നൽ എന്നിവ ഒഴികെയുള്ള വന്യജീവി ആക്രമണങ്ങളിൽ മരണം സംഭവിച്ചാൽ ആശ്രിതർക്ക് നൽകുന്ന സഹായധനം 14 ലക്ഷം രൂപയിൽ നിന്ന് 17.5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

എന്നാൽ പാമ്പ് കടി, തേനീച്ച അല്ലെങ്കിൽ കടന്നൽ കുത്ത് എന്നിവ മൂലം മരണം സംഭവിച്ചാൽ കുടംബത്തിന് നൽകുന്ന നഷ്ടപരിഹാര തുക നാല് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. ഇതിനുപുറമേ, വന്യജീവി ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്കുള്ള സാമ്പത്തിക സഹായത്തിലും സർക്കാർ വലിയ തോതിൽ വർദ്ധന വരുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫി പന്തൽ കാൽനാട്ട് കർമ്മം

ആലപ്പുഴ : ആഗസ്റ്റ് 22 ന് പുന്നമടക്കായലിൽ നടക്കുന്ന  നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തൽ നിർമാണത്തിന് ഔദ്യോഗിക തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്‍റിൽ  പന്തൽ കാൽനാട്ടുകർമം എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ...

അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ലയോര മേഖലകളിൽ മണ്ണിടിച്ചിലിനും...
- Advertisment -

Most Popular

- Advertisement -