Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപ്രിയദർശിനി കെഎസ്ആർടിസിയെ...

പ്രിയദർശിനി കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കി: മന്ത്രി സി പി ജോൺ

തിരുവനന്തപുരം : സർക്കാരിന്റെ സൗജന്യ സ്ത്രീയാത്രാ പദ്ധതിയായ പ്രിയദർശിനി കെഎസ്ആർടിസിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും സ്ഥാപനത്തെ കൂടുതൽ ജനകീയമാക്കുകയും ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോയിൽ പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതി നടപ്പാക്കി 97 ദിവസം പിന്നിടുമ്പോൾ 12.54 കോടി സ്ത്രീ യാത്രകളാണ് നടന്നത്. 266 കോടി രൂപയുടെ സൗജന്യയാത്രയാണ് ഈ കാലയളവിൽ സ്ത്രീകൾക്ക് ലഭിച്ചത്. ആദ്യ ആഴ്ചയിൽ 11 ലക്ഷം സ്ത്രീ യാത്രക്കാരുണ്ടായിരുന്നത് ഇപ്പോൾ 14 ലക്ഷമായി ഉയർന്നു. പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന യാത്രാക്കണക്ക് സെപ്റ്റംബർ ഏഴിനായിരുന്നു. അന്ന് 15 ലക്ഷത്തിലധികം പേർ യാത്ര ചെയ്തപ്പോൾ പദ്ധതിയുടെ ടിക്കറ്റ് മൂല്യം 3.29 കോടി രൂപയായി.

കെഎസ്ആർടിസിയിലെ പുരുഷയാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വർധനവ് രേഖപ്പെടുത്തി. സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സഹായിച്ചതായും മന്ത്രി പറഞ്ഞു.നിലവിലുള്ള 5700 ബസുകളിൽ നിന്ന് കെഎസ്ആർടിസിയുടെ ഫ്ലീറ്റ് 10000 ബസുകളാക്കി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി സി പി ജോൺ സ്ത്രീ യാത്രക്കാർക്ക് മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാം : ഹൈക്കോടതി

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി .ജസ്റ്റീസ് വിജി അരുണാണ് വിധി പ്രസ്താവിച്ചത്.റിപ്പോ‍‍ർട്ട് ഒരാഴ്ചക്ക്...

നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം : നെയ്യാറ്റിൻകര വ്‌ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു.ളാത്താങ്കര ആർസി ചർച്ചിൽ സമീപം താമസിക്കുന്ന വിഷ്ണു (36) ആണ് ഭാര്യ അൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത് .രാവിലെ ആയിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയെന്ന് വിഷ്ണു...
- Advertisment -

Most Popular

- Advertisement -