Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും...

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെഎസ്‌ആര്‍ടിസി ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാം : മന്ത്രി സിപി ജോണ്‍

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് പ്രിയദർശിനി പദ്ധതിയെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. തമ്പാനൂർ കെഎസ്‌ആർടിസി കോംപ്ലക്‌സില്‍ നടന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബസുകള്‍ സ്‌പോണ്‍സർ ചെയ്യുന്നതിനുള്ള മാർഗരേഖ ഉടൻ പ്രഖ്യാപിക്കും.

1938 ഫെബ്രുവരി 20ന് ചിത്തിരതിരുനാള്‍ മഹാരാജാവ് തിരുവിതാംകൂറില്‍ ആദ്യ പൊതുഗതാഗത ബസ് സർവീസ് ആരംഭിച്ചു. ലണ്ടൻ സന്ദർശനത്തില്‍ നിന്നുള്ള പ്രചോദനത്തെ തുടർന്നാണ് അന്നത്തെ ബസ് സർവീസ് ആരംഭിച്ചത്.

33 ബസുകളുമായാണ് പൊതുഗതാഗത സംവിധാനം ആരംഭിച്ചത്. ഇന്ന് കെഎസ്‌ആർടിസിക്ക് 5700 ബസുകളുണ്ടെന്നും ആയിരക്കണക്കിന് സർവീസുകള്‍ സംസ്ഥാനത്താകെ നടത്തിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ.നിജി ജസ്റ്റിൻ തൃശ്ശൂർ മേയർ, എ.പ്രസാദ് ഡപ്യൂട്ടി മേയർ

തൃശ്ശൂർ : തൃശ്ശൂർ നഗരസഭാ മേയറായി ഡോ.നിജി ജസ്റ്റിനെ പ്രഖ്യാപിച്ച് കോൺഗ്രസ്.കെപിസിസി സെക്രട്ടറി എ.പ്രസാദ് ഡപ്യൂട്ടി മേയറാകും. ഡോ.നിജി ജസ്റ്റിൻ, സുബി ബാബു, ലാലി ജയിംസ് എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിച്ചിരുന്നത്.സംസ്ഥാന...

അറസ്റ്റിലായ ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം : ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ്...
- Advertisment -

Most Popular

- Advertisement -