Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവാവുബലി :...

വാവുബലി : കെഎസ്ആർടിസി  നൂറോളം അധിക ബസുകൾ നിരത്തിലിറക്കും: മന്ത്രി സി.പി ജോൺ

തിരുവനന്തപുരം : കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും.

ഇതിന് പുറമെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് വിവിധ യൂണിറ്റുകളിൽ നിന്ന് കൂടുതൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത മന്ത്രിയുടെയും ദേവസ്വം മന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലെ തീരുമാനപ്രകാരമാണ് കെഎസ്ആർടിസി മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചത്.

മുൻവർഷത്തേക്കാൾ കൂടുതൽ വാഹനങ്ങൾ ഇത്തവണ സർവീസിനായി സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം അധിക സർവീസുകൾക്കായി 62 ബസുകളാണ് ഏർപ്പെടുത്തിയിരുന്നതെങ്കിൽ, ഇത്തവണ ഏകദേശം 100 ബസുകൾ അധികമായി ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ബലിതർപ്പണ കേന്ദ്രങ്ങളിലെ യാത്രാത്തിരക്ക് കൃത്യമായി നിരീക്ഷിച്ച് യഥാസമയം വാഹനങ്ങൾ ലഭ്യമാക്കുന്നതിനായി ഓരോ കേന്ദ്രത്തിലും പ്രത്യേക സംഘത്തെയും ഓഫിസർമാരെയും കെഎസ്ആർടിസി മുൻകൂട്ടി നിയോഗിച്ചിട്ടുണ്ട്. തിരുവല്ലം, വർക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊല്ലത്തെ തിരുമുല്ലവാരം, ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കാണ് കൂടുതൽ ബസുകൾ സർവീസ് നടത്തുക.

തിരക്ക് വർധിക്കുന്നതനുസരിച്ച് സർവീസുകളുടെ എണ്ണം കൂട്ടാനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകൾ പുനഃക്രമീകരിച്ച് അയക്കാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താഴത്തങ്ങാടി വള്ളംകളി: കോട്ടയം ടൗണില്‍ ഗതാഗതനിയന്ത്രണം

കോട്ടയം: താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് നാളെ (27) ഉച്ചയ്ക്ക് 2  മുതല്‍ കോട്ടയം ടൗണില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ടൗണില്‍നിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബേക്കര്‍ ജംഗ്‌ഷനിൽ എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷന്‍,...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് വീണ്ടും മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിൻ്റെ പശ്ചാത്തലത്തിൽ  സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്...
- Advertisment -

Most Popular

- Advertisement -