Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiചെങ്കോട്ട സ്‌ഫോടനം...

ചെങ്കോട്ട സ്‌ഫോടനം : പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും: അമിത് ഷാ

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാവിയിൽ ഇതുപോലൊരു ആക്രമണം നടത്താൻ ചിന്തിക്കാൻ പോലും ആരും ധൈര്യപ്പെടാത്തവിധം രാജ്യം തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബോറിയവിയിലെ ശ്രീ മോതിഭായ് ആർ ചൗധരി സാഗർ സൈനിക് സ്കൂളിന്റെയും സാഗർ ജൈവ പ്ലാന്റിന്റെയും ഉദ്ഘാടനം വിഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ചു സംസാരിക്കുക ആയിരുന്നു അമിത് ഷാ.

ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തിക്ക് പിന്നിലുള്ളവരെയും, ഇതിൽ നേരിട്ട് പങ്കാളികളായവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകും. ഇന്ത്യാ സർക്കാരും ആഭ്യന്തര മന്ത്രാലയവും അതിനായി പ്രതിജ്ഞാബദ്ധരാണ്. ഡൽഹി ഭീകരാക്രമണത്തിലെ കുറ്റവാളികൾക്ക് നൽകുന്ന തിരിച്ചടി നമ്മുടെ രാജ്യത്ത് ആരും ഇത്തരം ആക്രമണം നടത്താൻ  ധൈര്യപ്പെടരുത് എന്ന സന്ദേശം ലോകത്തേക്ക് നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യോഗ ദിനാചരണം

തിരുവല്ല : അന്താരാഷ്ട്ര യോഗ ദിനത്തിൽ "ഏക ഭൂമി ഏക ആരോഗ്യത്തിനായി യോഗ എന്ന സന്ദേശം ഉൾക്കൊണ്ട് ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ദിനാചരണം നടന്നു. ബിജെപി ജില്ലാ സെൽ...

രണ്ട്  റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ: കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 12 ( വാഴത്തോപ്പിൽ റോഡ് ഗേറ്റ്), 13 (വെളുത്തുള്ളി കായല്‍ ഗേറ്റ്) എന്നിവ ഒക്ടോബര്‍ 13 ന് രാവിലെ എട്ട്...
- Advertisment -

Most Popular

- Advertisement -