Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaരാജമൗലിയുടെ ഫഹദ്...

രാജമൗലിയുടെ ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തും.

കൊച്ചി:  ഫഹദ് ഫാസിൽ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന്  തിയേറ്ററുകളിലെത്തും. എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്.

ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവമാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒരുക്കുന്നത്. ചിത്രത്തിലെ ടീസറും ഗാനവും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകും. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ : അന്തിമ ഒരുക്കം വിലയിരുത്തി

കോട്ടയം : ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കോട്ടയം...

ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ

ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ നടക്കും . ഇന്ത്യൻ സമയം പുലർച്ചെ 3.54ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ആര്‍ട്ടെമിസ് 2 ദൗത്യ...
- Advertisment -

Most Popular

- Advertisement -