Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsമലയോര മേഖലയിലേയ്ക്കുള്ള...

മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് നിരോധനം

പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും ഓഗസ്റ്റ് എട്ട് വരെ നിരോധിച്ച് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ഉത്തരവിട്ടു.

അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ 2005 ദുരന്ത നിവാരണ നിയമം പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഭക്ഷ്യവിഷബാധ

കൊച്ചി : കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവുമായി 350 പേർ ഇതുവരെ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകളാണ്...

നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ന്യൂഡൽഹി : നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. നടൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ്...
- Advertisment -

Most Popular

- Advertisement -