Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎക്സൈസിൻ്റെ മിന്നൽ...

എക്സൈസിൻ്റെ മിന്നൽ പരിശോധന: രണ്ട് കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു 

കോട്ടയം: വ്യാപകമായി ലഹരി മരുന്ന് വിപണനം ചെയ്യുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ ഭാഗങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധന. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്‌പെക്ടർ ബിനീഷ്സുകുമാരൻ, പാലാ എക്സൈസ് സർക്കിൾ പാർട്ടി, കോട്ടയം എക്സൈസ് ഇൻ്റെലിജൻസ് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

ഈരാറ്റുപേട്ട എം.ഇ.എസ്  ജംഗ്ഷൻ, നടക്കൽ എം.ഇ.എസ് ജംഗ്ഷൻ, ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, അയ്യമ്പാറ പരിസരങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന. അഥിതി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. എക്സൈസ് ഇൻ്റലിജൻസ് വിഭാഗം ടി പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത  പരിശോധന നടത്തിയത്.

മൂന്നു സംഘങ്ങൾ ആയി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് റേഞ്ച്, ഈരാറ്റുപേട്ട ,പാലാ എക്സൈസ് സർക്കിൾ റെയിഡിൽ പങ്കെടുത്തു. പരിശോധനയിൽ രണ്ട് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ  കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാരിന്റെ മദ്യനയം: കടുത്ത അതൃപ്തി അറിയിച്ച് മലങ്കര മദ്യ ലഹരി വിരുദ്ധ സമിതി

തിരുവനന്തപുരം:  സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിലുള്ള വ്യതിയാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ ലഹരി വിരുദ്ധ സമിതി. ടൂറിസത്തിന്റെ പേരിൽ ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പ തീരുമാനം പിൻവലിക്കണമെന്ന് കാട്ടി...

മലങ്കരസഭയുടെ എറണാകുളം പബ്ലിക്ക് റിലേഷൻസ് സെന്റർ ഉദ്ഘാടനം

കൊച്ചി: എറണാകുളം ന​ഗര ഹൃദയത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക്ക് റിലേഷൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിശുദ്ധ...
- Advertisment -

Most Popular

- Advertisement -