Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsഅമൃത എക്സ്പ്രസ്...

അമൃത എക്സ്പ്രസ് ട്രെയിൻ സർവ്വീസ്  രാമേശ്വരം വരെ നീട്ടി

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ്  രാമേശ്വരം വരെ സർവീസ് നടത്തും. രാമേശ്വരത്തേക്ക് സർവീസ് നീട്ടാനുള്ള തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു.

ഇതോടെ ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ രാമേശ്വരത്തേക്ക് കേരളത്തിൽനിന്നുള്ള ഏക തീവണ്ടിയായി അമൃത എക്സ്പ്രസ് മാറി തുടങ്ങി.

തിരുവനന്തപുരത്തു നിന്നും രാത്രി 8.30-ന് പുറപ്പെടുന്ന ട്രെയിൻ (16343) പിറ്റേന്ന് ഉച്ചയ്ക്ക് 12.45-ന് രാമേശ്വരത്തെത്തും. രാമേശ്വരം- തിരുവനന്തപുരം വണ്ടി ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.55-ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തിനും മധുരയ്ക്കുമിടയിൽ നിലവിലുള്ള സമയക്രമം തുടരും.

12 സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളും മൂന്ന് എസി ത്രീ ടിയർ കോച്ചുകളും രണ്ട് ഫസ്റ്റ് എസി, സെക്കൻഡ് എസി കോച്ചുകളുമാണ് ട്രെയിന് ഉള്ളത്. തിരുവനന്തപുരം-രാമേശ്വരം തീവണ്ടി രാവിലെ 9.50-ന് മധുരയിലും 10.25-ന് മാനാമധുരയിലും 10.50-ന് പരമകുടിയിലും 11.13-ന് രാമനാഥപുരത്തുമെത്തും. തിരിച്ചുള്ള ട്രെയിൻ 2.38-ന് പരമകുടിയിലും 3.05-ന് മാനാമധുരയിലും 4.05-ന് മധുരയിലുമെത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 15-01-2026 Karunya Plus KN-606

1st Prize ₹1,00,00,000/- PU 743503 (PATTAMBI) Consolation Prize ₹5,000/- PN 743503 PO 743503 PP 743503 PR 743503 PS 743503 PT 743503 PV 743503 PW 743503 PX 743503...

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള : ജോബ് ഡ്രൈവിന് തുടക്കം

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ക്യാമ്പസ് ജോബ് രജിസ്ട്രേഷൻ ഡ്രൈവിന് തുടക്കമായി. പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച ജോബ് ഡ്രൈവ് എച്ച്...
- Advertisment -

Most Popular

- Advertisement -