Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsയുഡിഎഫ് സർക്കാരിന്റെ...

യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ​ഗ്യാരന്റികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നിയായിരിക്കും പ്രസംഗം. രാവിലെ 9 മണിയോടെ സഭയിലെത്തിയ ​ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേർന്നു സ്വീകരിച്ചു. തുടർന്ന് ​ഗവർണർ സഭയെ അഭിസംബോധന ചെയ്യ്തു.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന, ഇന്ദിര ​ഗ്യാരന്റികൾ എന്നിവയെല്ലാം നയപ്രഖ്യാപനത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.  ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാ​ഗ്ദാനം.

ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ അടക്കമുള്ളവയും നയപ്രഖ്യാപന പ്രസം​ഗത്തിൽ ഉണ്ടായേക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം ജി എം കുടുംബ സംഗമം

തിരുവല്ല: സ്ഥാപക പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ സ്മരണയിൽ എം ജി എം ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന  കുടുംബ സംഗമം സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ ബർന്നബാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ...

സ്വകാര്യബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവല്ല : തിരുവല്ല- കായംകുളം സംസ്ഥാനപാതയിൽ പൊടിയാടി ജങ്ഷനും പുളിക്കീഴ് പാലത്തിനും ഇടയിൽ സ്വകാര്യബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം.ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. ബസ്...
- Advertisment -

Most Popular

- Advertisement -