Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsകോമളം പാലം...

കോമളം പാലം ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

പത്തനംതിട്ട : നിര്‍മാണം പൂര്‍ത്തിയായ കോമളം പാലം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.

2021 പ്രളയത്തില്‍ പാലത്തിന്റെ അപ്രോച്ച് റോഡ് 35 മീറ്ററോളം തകര്‍ന്നിരുന്നു. സെമി സബ്മേഴ്‌സിബിള്‍ ബ്രിഡ്ജ് ആയി നിര്‍മിച്ചിരുന്ന കോമളം പാലത്തിന്റെ വെല്‍ക്യാപ്പുകള്‍ തമ്മിലുള്ള അകലം കുറവായതിനാല്‍ പാലത്തിലെ തൂണുകള്‍ക്കിടയില്‍ മരകഷണങ്ങളും മുളച്ചില്ലകളും വന്നടിഞ്ഞ് വെന്റ്വേ അടയുകയും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് അപ്രോച്ച് റോഡ് തകരുകയുമായിരുന്നു. നിര്‍മാണത്തിനുള്ള കാലതാമസം ഒഴിവാക്കാനും അപ്രോച്ച് റോഡിന് വളവുകള്‍ ഇല്ലാതിരിക്കുന്നതിനുമായി പഴയത് പൊളിച്ച് തല്‍സ്ഥാനത്ത് പുതിയ പാലം നിര്‍മിക്കുകയായിരുന്നു.

7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോട് കൂടി മൊത്തം 11 മീറ്റര്‍ വീതിയിലണ് പാലം നിര്‍മിച്ചത്. നദിയില്‍ 28 മീറ്ററിന്റെ 3 സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ 2 വീതം ലാന്‍ഡ് സ്പാനുകളും ഉള്ള ഹൈലെവല്‍ ബ്രിഡ്ജാണ് നിര്‍മിച്ചിരിക്കുന്നത്. മാത്യു ടി തോമസ് എം എല്‍ എയുടെ ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച് വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം: കള്ളന്മാർ പിടിയിൽ

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളി മേഖലയിൽ സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ കള്ളന്മാർ ഒടുവിൽ പിടിയിൽ. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തുന്നവർ ആണ് പിടിയിലായവർ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ...

സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

മലപ്പുറം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .കരൾ സംബന്ധമായ രോഗം കൂടിയുണ്ടായിരുന്ന ഷാജി...
- Advertisment -

Most Popular

- Advertisement -