Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചു

ചങ്ങനാശേരി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. ദേവസ്വംബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ക്ഷണിക്കാനാണ് എത്തിയത്.

ദേവസ്വം ബോർഡിന്റെ ക്ഷണം എൻഎസ്എസ് സ്വീകരിച്ചെന്നും പ്രതിനിധിയെ അയയ്ക്കുമെന്നു ജനറൽ സെക്രട്ടറി അറിയിച്ചതായി പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമായി മാറ്റുകയെന്നതാണ് അയ്യപ്പസംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

സംഗമം സർക്കാരാണോ ദേവസ്വം ബോർഡാണോ നടത്തുന്നതെന്ന ചോദ്യത്തിനു പ്രസക്തിയില്ല. മണ്ഡല മകരവിളക്ക് ഉത്സവം പൂർണമായും നടത്തുന്നത് ദേവസ്വം ബോർഡാണെങ്കിലും സർക്കാരിന്റെ പിന്തുണയോടെയാണു നടത്തുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടതിന് ശേഷമാണ് പി എസ് പ്രശാന്ത് പെരുന്നയിൽ എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവര്‍ക്ക് തുറന്നു നല്‍കാറുണ്ട് : ജീ സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി:  മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവര്‍ക്ക് തുറന്നു നല്‍കാറുണ്ട്. ആവശ്യപ്പെടാത്ത സമയത്ത് അത് തുറന്നു വെക്കാനാകില്ല. സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാന്‍ കഴിയില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മുഖ്യമന്ത്രി വി ഡി...

ചികിത്സയിലായിരുന്ന നിപ്പ രോഗി മരിച്ചു

പാലക്കാട് : നിപ്പ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി മരിച്ചു .പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിലിരിക്കെയാണ് അൻപതുകാരൻ മരിച്ചത്.വെള്ളിയാഴ്‌ചയാണ് പനിയും ശ്വാസത‌ടസ്സവുമായി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ...
- Advertisment -

Most Popular

- Advertisement -