Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപഹൽഗാം ആക്രമണത്തിന്റെ...

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രയിൻ യാത്രക്കാർ നിർബന്ധമായും തിരിച്ചറിയൽ കാർഡ് കരുതണം: റെയിൽവേ

തിരുവനന്തപുരം:  പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രയിൻ യാത്രക്കാർ നിർബന്ധമായും തിരിച്ചറിയൽ കാർഡ് കരുതണമെന്ന്
റെയിൽവേ. തിരിച്ചറിയൽ രേഖ പരിശോധന കർശനമാക്കണമെന്ന് ടിക്കറ്റ് പരിശോധകർക്ക് റെയിൽവേ കർശന നിർദേശം നൽകി.

ഇതുവരെയുള്ള രീതി അനുസരിച്ച് സീറ്റിലും ബർത്തിലുമുള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ടാബിൽ ശരിയാണോ എന്ന് ഒത്തുനോക്കുകയുമായിരുന്നു. എന്നാൽ ഇനി റിസർവ് ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡ് നിർബന്ധമായും പരിശോധിക്കും.

ഓൺലൈനായി എടുത്ത ടിക്കറ്റാണെങ്കിൽ ഐആർസിടിസി/ റെയിൽവേ ഒറിജിനൽ മെസേജും തിരിച്ചറിയൽ കാർഡും ടിക്കറ്റ് പരിശോധകനെ കാണിക്കണം. സ്റ്റേഷനിൽനിന്നെടുത്ത റിസർവ് ടിക്കറ്റിനൊപ്പവും തിരിച്ചറിയൽ രേഖ കാണിക്കണം.

ഓൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഏറിയ സാഹചര്യത്തിൽ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത് കർശനമാക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കും : തിരഞ്ഞെടുപ്പ് കമ്മീഷണർ

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. സ്വതന്ത്രവും  നീതിപൂർവ്വവുമായ  തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കർശനനിരീക്ഷണം നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകർ കമ്മീഷന്റെ കണ്ണും കാതുമായി...

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നു മുതല്‍ വിതരണം

തിരുവനന്തപുരം: 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം, സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നു മുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍...
- Advertisment -

Most Popular

- Advertisement -