തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായി ജൂൺ 15നാണ് മന്ത്രി പെരുമ്പാവൂരിലെത്തുന്നത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുമായി പതിനൊന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പെരുമ്പാവൂരിലെ വിവിധ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയത്.
പരിശോധനകൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിന്റെ സേവനവും പോലീസ് പ്രയോജനപ്പെടുത്തി. പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണയാണ് റെയ്ഡിന് നേരിട്ട് നേതൃത്വം നൽകിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും വർദ്ധിച്ചുവരുന്നതായു





