Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsവൈ എം...

വൈ എം സി എ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപിച്ചു

തിരുവല്ല : വൈ എം സിഎ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപിച്ചു. സമാപന സമ്മേളനം ആൻ്റോ ആൻ്റണി ഉദ്ഘടനം ചെയ്തു. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും  ന്യൂനപക്ഷങ്ങളെ നിസ്സാരമായി കാണുന്ന പ്രവണത അപകടകരമാണെന്നും മതേതര സമൂഹത്തിൽ കാരുണ്യത്തിന്റെ കയ്യൊപ്പ് ചാർത്തിയ പ്രസ്ഥാനമെന്ന നിലയിൽ നാടിൻ്റെ മതനിരപേക്ഷത ഉയർത്തിക്കാട്ടുവാൻ വൈ എം സി എ ക്ക് സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മധ്യ മേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള റീജൻ ചെയർമാൻ പ്രൊഫ. അലക്സ്  തോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ റീജണൽ ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ് സന്ദേശം നല്കി.

സംഘാടക സമിതി ചെയർമാൻ എബി ജേക്കബ്, ജനറൽ കൺവീനർമാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ, യൂണി –  വൈ റീജണൽ ചെയർമാൻ അഖിൽ ജോൺ, കെ. റ്റി ചെറിയാൻ, സെക്രട്ടറി ഷാജി ജെയിംസ്, റീജണൽ സെക്രട്ടറി ഡോ. റെജി വർഗീസ്, അസോസിയേറ്റ് സെക്രട്ടറി സാംസൺ മാത്യു, അജിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. റെജി മാത്യു, ഷാജി ജെയിംസ്, ഡോ. വിനോദ് രാജ്, റൂബിൾ രാജ്, ഡോ. റെജി വർഗീസ്, സാംസൺ മാത്യു എന്നിവർ വിവിധ ദിവസങ്ങളിലെ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന്  മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം:  സംസ്ഥാനത്തും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക്...

വല വീശുന്നതിനിടെ കൊടൂരാറിന്റെ കൈവഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: മീൻ പിടിക്കുന്നതിനായി വല വീശുന്നതിനിടയിൽ  പാറേച്ചാലിൽ കൊടൂരാറിന്റെ കൈവഴിയിൽ വീണ് യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശിയും കാക്കൂറിൽ വാടകയ്ക്ക് താമസിക്കുന്ന ആളുമായ ശങ്കർ ലാൽ (42) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -