Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsകെ. സി....

കെ. സി. മാമ്മൻ മാപ്പിള ട്രോഫി പമ്പാ ജലമേള നാളെ

നീരേറ്റുപുറം: നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നാളെ (13/09/26)ഉച്ചയ്ക്ക് 2ന് കെ. സി. മാമ്മൻ മാപ്പിള ട്രോഫി പമ്പാ ജലമേള നടക്കും. കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങളും പ്രമുഖ ടീമുകളും അണിനിരക്കുന്ന മത്സരത്തിൽ 6 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 20 കളിവള്ളങ്ങൾ പങ്കെടുക്കും. കെ. സി. മാമ്മൻ മാപ്പിള ട്രോഫി, ജനകീയ ട്രോഫി എന്നിവയ്ക്കുവേണ്ടിയാണ് ഈ വർഷത്തെ മത്സരം നടത്തുന്നത്

ഒന്നാം സ്ഥാനം ലഭിക്കുന്ന ചുണ്ടൻ വള്ളത്തിന് ഉത്രാടം തിരുനാൾ പമ്പ ബോട്ട് റേയ്സ് ക്ലബ്ബ് സംഘാടക സമിതിയുടെ കെ. സി. മാമ്മൻ മാപ്പിള ട്രോഫിയും ജനകീയ സമിതിയുടെ ജനകീയ ട്രോഫിയും നൽകുന്നതായിരിക്കും. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വള്ളത്തിന് ഉത്രാടം തിരുനാൾ പമ്പ ബോട്ട് റേസ് ക്ലബ്ബ് സംഘാടകസമിതിയുടെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ജനകീയ സമിതിയുടെ ചക്കുളത്തമ്മ എവറോളിംഗ് ട്രോഫിയും നൽകുന്നതായിരിക്കും

തിരുവല്ല, എടത്വ, ഹരിപ്പാട്, ആലപ്പുഴ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽനിന്ന് വള്ളംകളി നടക്കുന്ന സ്ഥലത്തേക്ക് എത്തുന്നതിനായി പ്രത്യേക ബസ് സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. വർണശബളമായ ജലഘോഷയാത്രയും മാസ് ഡ്രില്ലും വള്ളംകളിക്ക് മികവ് പകരും.വള്ളംകളിയുടെ ഇടവേളകളിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.

ജലോത്സവത്തിന് മുന്നോടിയായിട്ടുള്ള സാംസ്കാരിക സമ്മേളനം തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ അശ്വതി തിരുനാൾ ലക്ഷ്മി ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.നാളെ നടക്കുന്ന വള്ളംകളിയുടെ ഉദ്ഘാടന ഉദ്ഘാടന സമ്മേളനം കുട്ടനാട് എം.എൽ.എ. റെജി ചെറിയാൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. വള്ളംകളി ഉദ്ഘാടനം ചെയ്യും. മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് മാസ്റ്റർ സല്യൂട്ട് സ്വീകരിക്കും. തിരുവല്ല എം.എൽ.എ. അഡ്വ. വർഗീസ് മാമ്മൻ ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും.

പമ്പാ ബോട്ട് റേയ്സ്ക്ലബ്ബ് സംഘാടകസമിതിയുടെ കെ. സി. മാമ്മൻ മാപ്പിള ട്രോഫി, ജനകീയ ട്രോഫി വള്ളംകളി സംഘാടകസമിതിയുടെ ജനകീയ ട്രോഫി എന്നിവയ്ക്കായുള്ള മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികളായ വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസ്, ജനറൽ കൺവീനർ പുന്നൂസ് ജോസഫ്, ട്രഷറർ ബിന്നി പി. ജോർജ്,ഷാജി പള്ളി പീടികയിൽ കൺവീനർമാരായ വി.ആർ രാജേഷ്, കുര്യൻ ചെറിയാൻ മോനി ഉമ്മൻ, ജേക്കബ് ചക്കാലയിൽ, ജനകീയ സമിതി ഭാരവാഹികളായ റെജി തൈക്കടവിൽ, പ്രകാശ് പനവേലിൽ ജഗൻ തോമസ് എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ എ. റ്റി. എം കൗണ്ടർ വേണം –  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ

തിരുവല്ല : പെരിങ്ങര സെൻട്രൽ ബാങ്ക് കേന്ദ്രമാക്കി ഒരു എ.റ്റി.എം. കൗണ്ടർ തുടങ്ങണമെന്ന്  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര. പ്രദേശവാസികൾ കിലോമീറ്ററോളം ദൂരം താണ്ടി വേണം...

വീണ്ടും ചക്രവാതചുഴി : ഒക്ടോബർ 15 വരെ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത്  ഒക്ടോബർ 15 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. അതിനാൽ ഒക്ടോബർ...
- Advertisment -

Most Popular

- Advertisement -