Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsAdoorതുമ്പമൺ സ്‌കൂളിലെ...

തുമ്പമൺ സ്‌കൂളിലെ അധ്യാപികയും യുവാവും അപകടത്തിൽ മരിച്ച സംഭവം: സഹപ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി

അടൂര്‍ : പട്ടാഴി മുക്കിൽ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന്  സഹപ്രവര്‍ത്തകരുടെ മൊഴി.തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍ കുളക്കട ഭാഗത്തു വെച്ചാണ് ഹാഷിം കാറുമായി എത്തിയ ട്രാവലർ തടഞ്ഞത്.

ആദ്യം ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനൂജ തയ്യാറായില്ല. ആക്രോശിച്ചുകൊണ്ട് ഹാഷിം വാനില്‍ കയറിയതോടെയാണ് അനൂജ കാറില്‍ കയറാന്‍ തയ്യാറായത്. ചിറ്റപ്പന്റെ മകന്‍ സഹോദരനാണെന്നാണ് അനൂജ സഹ അധ്യാപകരോട് പറഞ്ഞത്. കാറില്‍ കയറിപ്പോയതിന് പിന്നാലെ, പന്തികേട് തോന്നി അധ്യാപകര്‍ വിളിച്ചപ്പോള്‍ അനുജ പൊട്ടിക്കരയുകയായിരുന്നു.

കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സേഫ് ആണെന്ന് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ച്‌ വിവരം പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്.

നൂറനാട് സ്വദേശിനിയാണ് അനൂജ. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറാണ്. ഹാഷിം വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്. അനൂജയും വിവാഹിതയാണ്. ഹാഷിമിനെക്കുറിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ക്ക് അറിവില്ലെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രി 11.15 ഓടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച്‌ അമിതവേഗതയിലെത്തിയ കാര്‍ ലോറിയിലിടിച്ച്‌ അപകടമുണ്ടാകുന്നത്. അപകടത്തില്‍ ഹാഷിമും അനൂജയും മരിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്തത്. അമിത വേഗതയില്‍ ഓടിച്ച്‌ ഹാഷിം കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്

ഹാഷിം ആത്മഹത്യ ചെയ്യില്ലെന്നും മകന് നല്ല മനക്കരുത്താണ്, വീട്ടില്‍ നിന്ന് ഇറങ്ങിയത് ഫോണ്‍ കോള്‍ വന്നതിന് ശേഷമാണെന്നും ഹാഷിമിന്റപിതാവ് പറഞ്ഞു
വ്യാഴം വൈകീട്ട് ഫോണ്‍ കോള്‍ വന്നതിന് ശേഷമാണ് ഹാഷിം വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയത്.ഉടന്‍ മടങ്ങി വരാമെന്ന് പറഞ്ഞാണ് മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കേട്ടത് അപകട വാര്‍ത്തയാണെന്നും ഹക്കിം  പറഞ്ഞു.

നല്ല മനക്കരുത്തുള്ള മകന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഹാഷിമിനൊപ്പം അപകടത്തില്‍ മരിച്ച തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനുജയെ അറിയില്ലെന്നും ഹക്കിം പറഞ്ഞു. അതിനിടെ ഇരുവരുടെയും മരണത്തില്‍ ദുരൂഹത തുടരുകയാണ്. കാര്‍ മനഃപൂര്‍വ്വം ട്രക്കിലിടിപ്പിച്ചതാണോ എന്ന സംശയത്തിലാണ് അടൂര്‍ പൊലീസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർണാടകയിലെ സർക്കാരാശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അഞ്ച് യുവതികൾ മരിച്ചു

ബെം​ഗളൂരു : കർണാടകയിലെ ബെല്ലാരി സർക്കാർ ആശുപത്രിയിൽ മൂന്നു ദിവസത്തിനുള്ളിൽ അഞ്ച് അമ്മമാർ മരിച്ചു. ആശുപത്രിയിൽ മൂന്ന് ദിവസത്തിൽ 34 സ്ത്രീകൾ പ്രസവിച്ചതിൽ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. ഇവരിൽ അഞ്ച്...

റോഡിന്റെ ദുരവസ്ഥ: കോൺഗ്രസ് കമ്മിറ്റി പെരിങ്ങരയിൽ വാഴ നട്ടു പ്രതിഷേധിച്ചു

തിരുവല്ല : പെരിങ്ങര ജംഗ്ഷനിൽ നിന്നും കാരയ്ക്കൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ക്യഷ്ണപാദം റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച്  പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിലെ കുഴിയിൽ വാഴ നട്ടു പ്രതിഷേധിച്ചു....
- Advertisment -

Most Popular

- Advertisement -