Thursday, July 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiബി.പി.സി.എൽ. ഡ്രൈവർമാരുടെ...

ബി.പി.സി.എൽ. ഡ്രൈവർമാരുടെ പണിമുടക്ക് അവസാനിപ്പിച്ചു

കൊച്ചി : അമ്പലമുകൾ ബി.പി.സി.എൽ പ്ലാന്റിലെ ഡ്രൈവർമാരുടെ പണിമുടക്ക് അവസാനിപ്പിച്ചു.മാനേജ്മെന്റും കരാറുകാരും ഏജൻസി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നാണ്‌ തീരുമാനമുണ്ടായത്. ഡ‍്രൈവർ ശ്രീകുമാറിനെ മർദ്ദിച്ച പ്രതികൾക്കെതിരേ നടപടിയെടുക്കുമെന്ന് ‌അധികൃതർ ഉറപ്പു നൽകിയതോടെയാണ്‌ പണിമുടക്ക് അവസാനിപ്പിച്ചത് .

തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തർക്കത്തെ തുടർന്നാണ് ഡ്രൈവറെ ക്രൂരമായി മർദിച്ചത്. ലോഡ് ഇറക്കാൻ 20 രൂപ കൂലി കുറഞ്ഞെന്ന് പറഞ്ഞാണ് തർക്കം ഉണ്ടായത്. പണം നൽകിയിരിക്കുന്നത് ഏജൻസിയിൽ നിന്നാണെന്നും അതിനാൽ  കൂടുതൽ തുക നൽകാൻ കഴിയില്ലെന്നും ഡ്രൈവർ അറിയിച്ചു. ഇതോടെയാണ് സിഐടിയു കയറ്റിറക്ക് തൊഴിലാളികൾ ഡ്രൈവറെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അക്രമം നടത്തിയ തൊഴിലാളികളെ ജോലിയിൽനിന്ന് മാറ്റിനിർത്തണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നുമായിരുന്നു ഡ്രൈവർമാരുടെ പ്രധാന  ആവശ്യം. 23 കോൺട്രാക്ടർമാർക്ക് കീഴിലുള്ള നൂറ്റിയമ്പതോളം ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് ഏഴ് ജില്ലകളിലേക്കുള്ള സർവീസ് മുടങ്ങിയിരിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒമ്പത് വയസുകാരിയെ വാഹനം ഇടിച്ച കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് : വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ വാഹനമിടിപ്പിച്ചു കോമയിലാക്കിയ കേസിലെ പ്രതി ഷെജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ.പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു.വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും. 2024ഫെബ്രുവരി 17 ന്...

ശബരിമല യുവതീ പ്രവേശനം : ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടെടുക്കാൻ സർക്കാർ

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ നിലപാടെടുക്കും. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി. വൈകീട്ട് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ...
- Advertisment -

Most Popular

- Advertisement -