Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsടാങ്കർ ലോറിയും...

ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു അപകടം: 20 പേർക്ക് പരുക്ക്

തിരുവനന്തപുരം:  ഇന്ധനം കയറ്റി വന്ന ടാങ്കർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം രാത്രി 10.45ന് എംസി റോഡിൽ വട്ടപ്പാറ ജംക്‌ഷനു സമീപത്തായിരുന്നു അപകടം. കൊച്ചിയിൽ നിന്നു പെട്രോളുമായി എത്തിയ ടാങ്കർ ലോറിയും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമാണു അപകടത്തിൽപ്പെട്ടത്.

കുത്തനെയുള്ള വളവുതിരിയുമ്പോൾ ടാങ്കർ ലോറിയുടെ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വെഞ്ഞാറമൂട്, നെടുമങ്ങാട് അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെത്തുടർന്ന് എംസി റോഡിലെ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യപ്രശ്നങ്ങൾ : ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ രാജിവച്ചു

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ രാജിവച്ചു.രാജിക്കത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കൈമാറി.ആരോ​ഗ്യത്തിന് മുൻ​ഗണന നൽകിക്കൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ നടത്തുന്നതിനായി ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നുവെന്ന് ​രാജിക്കത്തിൽ പറയുന്നു. രാഷ്ട്രപതി ദ്രൗപദി...

ആത്മ ഗുരുശ്രേഷ്ഠ പുരസ്‌കാരം കെ. ജയകുമാർ ഐ എ എസിന്

കോട്ടയം: കലാരംഗത്ത് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മുതിർന്ന പ്രമുഖ വ്യക്തികൾക്ക് ആത്മ നൽകിവരുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരം കെ. ജയകുമാർ ഐ എ എസിന് സമ്മാനിക്കും. അതിനോടൊപ്പം, അന്തരിച്ച പ്രശസ്ത നാടക ചലച്ചിത്ര നടൻ കോട്ടയം...
- Advertisment -

Most Popular

- Advertisement -