Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiനോയിഡ സ്വദേശിക്ക്...

നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി :13 വർഷമായി കോമയിൽ കഴിയുന്ന നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി. മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു .2013 ഓഗസ്റ്റ് 20ന് ഛണ്ഡീഡ് യൂനിവേഴ്സിറ്റിയിൽ സിവിൽ എൻജിനീയറിങ് വിദ്യാർഥി ആയിരുന്ന ഹരിഷ് ഹോസ്റ്റലിന്‍റെ നാലാമത്തെ നിലയിൽ ബാൽക്കണയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റ ജീവൻ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. മകന്‍റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കൾ 2024 ൽ ദയാവധത്തിനായി ഡൽഹി ഹൈകോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിക്കുകയായിരുന്നു. ദയാവധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് കൃത്യമായ ഒരു നിയമം നിർമിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി കേരളത്തിൽ :ഇന്ന് രണ്ട് പൊതുസമ്മേളനങ്ങൾ

തിരുവനന്തപുരം :കേരളത്തിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും . രാവിലെ 10-ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്‌ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രിയുടെ...

Kerala Lotteries Results 10-01-2026 Karunya KR-738

1st Prize : ₹1,00,00,000/- KM 649494 (IDUKKI) Consolation Prize ₹5,000/- KA 649494 KB 649494 KC 649494 KD 649494 KE 649494 KF 649494 KG 649494 KH 649494 KJ...
- Advertisment -

Most Popular

- Advertisement -