Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യം കൈവരിച്ച...

രാജ്യം കൈവരിച്ച വലിയ പരിവര്‍ത്തനങ്ങളുടെയും മാറ്റങ്ങളുടെയും കേന്ദ്രബിന്ദു പാവപ്പെട്ടവരുടെ ക്ഷേമമാണ്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ രാജ്യം കൈവരിച്ച വലിയ പരിവര്‍ത്തനങ്ങളുടെയും മാറ്റങ്ങളുടെയും കേന്ദ്രബിന്ദു പാവപ്പെട്ടവരുടെ ക്ഷേമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പ്രധാനമന്ത്രി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിയത്.

ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി), സ്വച്ഛ് ഭാരത് മിഷന്‍, പി.എം ആവാസ് യോജന, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ ജനങ്ങള്‍ക്ക് അന്തസ്സും മികച്ച അവസരങ്ങളും ഉറപ്പാക്കുക എന്ന ലളിതമായ ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ച കുറിപ്പുകളിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘

കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഇന്ത്യ നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഈ മാറ്റങ്ങളുടെയെല്ലാം കാതല്‍ പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണ്,’ പ്രധാനമന്ത്രി കുറിച്ചു. പതിറ്റാണ്ടുകളായി വികസനം എത്തിനോക്കാത്ത ജനവിഭാഗങ്ങളിലേക്ക് അതിന്റെ ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കുക എന്ന ‘അന്ത്യോദയ’ ദര്‍ശനമാണ് തന്റെ സര്‍ക്കാരിന് എപ്പോഴും പ്രചോദനമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12YearsOfGaribKalyan’ എന്ന ഹാഷ്ടാഗോടെയായിരുന്നു പ്രധാനമന്ത്രിയുടെ പോസ്റ്റുകള്‍. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍. സാങ്കേതികവിദ്യ നിര്‍ണ്ണായക പങ്ക് വഹിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും വഴി ആനുകൂല്യങ്ങള്‍ യാതൊരു ഇടനിലക്കാരുമില്ലാതെ പൂര്‍ണ്ണമായും സുതാര്യമായി ജനങ്ങളിലേക്ക് നേരിട്ടെത്തുന്നു.

ഇത് അഴിമതിയും ഫണ്ട് ചോര്‍ച്ചയും ഇല്ലാതാക്കുകയും ഭരണ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ‘ഗരീബ് കല്യാണ്‍’ (ദരിദ്ര ക്ഷേമം) എന്ന ഈ പ്രയാണം ഇന്ന് മാനവ ശാക്തീകരണത്തിനും വികസിത ഭാരതമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുമുള്ള ഒരു ജനകീയ മുന്നേറ്റമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് 165 കോടി: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 165 കോടിരൂപ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്...

സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദ കോഴ്സുകൾ

തിരുവനന്തപുരം :സംസ്ഥാനത്ത് ഈ വർഷം മുതൽ നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു.ജൂലൈ ഒന്നിനാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുന്നത്. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന്...
- Advertisment -

Most Popular

- Advertisement -