Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsPathanamthittaജില്ലാ പഞ്ചായത്ത് അംഗങ്ങൾ...

ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ല  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ മുതിര്‍ന്ന അംഗമായ സാം ഈപ്പന്  സത്യപ്രതിജ്ഞ ആദ്യം ചൊല്ലിക്കൊടുത്തു.

സാം ഈപ്പൻ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നീതു മാമ്മൻ കൊണ്ടൂർ, ഡോ. ബിജു റ്റി ജോർജ്, ജി സതീഷ് ബാബു, ആരോൺ സണ്ണി ബിജിലി പനവേലിൽ, ജൂലി സാബു ഓലിക്കൽ, ടി കെ സജി, അമ്പിളി ടീച്ചർ, എസ്‌ സന്തോഷ്കുമാർ, ദീനാമ്മ റോയി, എ എൻ സലിം, ബീനാ പ്രഭ, വൈഷ്ണവി ശൈലേഷ്, ശ്രീനാദേവികുഞ്ഞമ്മ, സവിത അജയകുമാർ, സ്റ്റെല്ല തോമസ്, അനീഷ് വരിക്കണ്ണാമല എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് ജില്ല പഞ്ചായത്ത് അംഗങ്ങളുടെ ആദ്യ യോഗം മുതിര്‍ന്ന അംഗം സാം ഈപ്പന്റെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി ഷേര്‍ല ബീഗം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 27 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

പത്തനംതിട്ട : പത്തനംതിട്ടയില്‍ നിന്ന് പട്ടാഴി വഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് അനുവദിച്ച കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് പത്തനംതിട്ട ഡിപ്പോയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം...

തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവല്ല: തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ആക്രി പെറുക്കി നടന്നിരുന്നതും 60വയസിന് മുകളിൽ  പ്രായം തോന്നിക്കുന്നതും പേരും സ്ഥലവും തിരിച്ചറിയാത്ത പുരുഷന്റെ  മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന്  പകൽ ആറുമണിയോട്...
- Advertisment -

Most Popular

- Advertisement -