Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : നിലയ്ക്കലിൽ വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നു: മന്ത്രി അഗസ്റ്റിൻ

പത്തനംതിട്ട: സീതത്തോട് നിന്ന് വെള്ളം പമ്പ് ചെയ്ത് നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തിക്കുന്ന പദ്ധതി ഈ തീർത്ഥാടന കാലത്ത് തന്നെ യാഥാർത്ഥ്യമാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തീർത്ഥാടനവുമായി ബന്ധപ്പെട്ട ജലസേചന വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവയുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പമ്പ വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ പമ്പയിൽ നിന്ന് ടാങ്കറുകളിലാണ് നിലയ്ക്കലിൽ വെള്ളം എത്തിക്കുന്നത്. തീർത്ഥാടകർ കൂടുതലായി എത്തുന്ന സമയത്ത് ഇത് ബുദ്ധിമുട്ടാകുന്നു. പമ്പിങ് സംവിധാനം പ്രവർത്തനസജ്ജമാക്കുന്നതോടുകൂടി  ഈ പ്രശ്നത്തിന് സ്ഥിരമായ പരിഹാരമാകും.

പമ്പയിൽ 10 ലക്ഷം ലിറ്റർ സംഭരണ ശേഷയുള്ള ടാങ്ക് ക്രമീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 15000 ലിറ്റർ ശേഷിയുള്ള ആർ. ഒ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. പമ്പയിൽ വരുന്ന വെള്ളം വീണ്ടും ശുദ്ധീകരിച്ച്  ടാപ്പിൽ നിന്ന് കുടിക്കാൻ പകത്തിലാണ് നൽകുന്നത്.  പ്രവർത്തനങ്ങൾ കൃത്യതയോടെ നിരീക്ഷിക്കുന്നതിനും അറ്റകുറ്റപണികൾക്കുമായി 12 പേരുടെ സംഘത്തെ 24 മണിക്കൂറും വിന്യസിക്കും. ശബരിമല പാതയിൽ ജലവിതരണം ഉറപ്പാക്കുന്നതിന് നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേഡ്, ശരംകുത്തി എന്നിവിടങ്ങളിൽ വാട്ടർ അതോറിറ്റിയുടെ ജലസംഭരണികളും പമ്പ മുതൽ ശരംകുത്തി വരെ ശുദ്ധജലം എത്തിക്കുന്നതിനു പമ്പ് ഹൗസുകളും പ്രവർത്തനസജ്ജമാണ്. സന്നിധാനത്ത് സ്റ്റാൻഡ് ബൈ ആയി 50 ലക്ഷം ലിറ്ററിന്റെ ടാങ്കും സജ്ജമാക്കി.

ഒന്നേകാൽ കിലോമീറ്റർ നീളമുള്ള സ്നാനഘട്ടത്തിന്റെ ക്ലീനിങ്ങും ലെവലിംഗും, സ്നാനഘട്ടത്തിലെ സ്റ്റെപ്പുകളുടെ പുനരുദ്ധാരണം, പാലങ്ങളുടെ പെയിൻറിംഗ്, മുപ്പതോളം കടവുകളുടെ ക്ലീനിങ്ങും ഫെൻസിങ്ങും, കടവുകളിലും സ്നാന ഘട്ടത്തിലും വിവിധ ഭാഷയിലുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നത് തുടങ്ങിയ ജലസേചന വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ 10 നകം എല്ലാ പ്രവൃത്തികളും പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്‌ണൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എസ്.ഗോപി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യാ ശ്രമം നടത്തി

കോഴിക്കോട് : കണ്ണൂരിൽ കാമുകനോടൊപ്പം ജീവിക്കുന്നതിനായി കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി.കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയിൽ വച്ചാണ് വിഷം കഴിച്ച്...

പാലക്കാട്ട് കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിച്ചു

പാലക്കാട് : കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ സംഭവത്തിൽ രണ്ടു കുട്ടികൾ മരിച്ചു.അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4)...
- Advertisment -

Most Popular

- Advertisement -