തിരുവല്ല : പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നേതൃത്വത്തിൽ അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 172-മത് വാർഷിക ആഘോഷം 16-ന് തിരുവല്ല മുനിസ്സിപ്പൽ ഗ്രൗണ്ടിൽ നടക്കും. സംസ്ഥാനതലത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സഭാ ആസ്ഥാനത്ത് രാവിലെ 9ന് പ്രസിഡന്റ് വൈ. സദാശിവൻ കൊടിയേറ്റ് കർമ്മം നിർവഹിക്കും.
തുടർന്ന് അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടക്കും. 10.30ന് ചങ്ങനാശേരി അമര പി.ആർ.ഡി.എസ് കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ വച്ച് ‘വിമോചനത്തിന്റെ ശബ്ദം: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ കാവ്യ ദർശനങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ നടക്കും.സഭാ ഹൈകൗൺസിലംഗം എസ്. മധുകുമാർ ഉദ്ഘാടനം ചെയ്യും.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും മഹാത്മഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് സീനിയർ പ്രൊഫസറുമായ ഡോ. പി.എസ്. രാധാകൃഷ്ണൻ പ്രബന്ധം അവതരിപ്പിക്കും. വൈകിട്ട് 3-ന് തിരുവല്ല രാമൻചിറ ബൈപ്പാസ് ജങ്ഷനിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. സഭാ ട്രഷറർ ആർ.ആർ. വിശ്വകുമാർ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5ന് സഭാ പ്രസിഡന്റ് വൈ.സദാശിവന്റെ അധ്യക്ഷതയിൽ ചേരുന്ന അടിമവ്യാപാര നിരോധന വിളംബര വാർഷിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യാതിഥിയാകും. സംവിധായകൻ ബ്ലസ്സി ‘ആദിയർദീപം’ സ്‌പെഷൽ പതിപ്പ് പ്രകാശന കർമ്മം നിർവഹിക്കും. സാമൂഹ്യ ചിന്തകൻ ഡോ. ടി. എസ് ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തും. സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ അടിമവ്യാപാര നിരോധന വിളംബര സന്ദേശവും സഭാ ജനറൽ സെക്രട്ടറി കെ.ഡി.സീത്കുമാർ അവകാശ പ്രഖ്യാപനവും നടത്തും.
ഗുരുകുലശ്രേഷ്ഠൻ എം.ഭാസ്‌ക്കരൻ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, തിരുവല്ല മുനിസിപ്പൽ ചെയർപേഴ്‌സൺ എസ്. ലേഖ, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ഏ.കെ.സി.എച്ച്.എം.എസ് സംസ്ഥാന ചെയർമാൻ അഡ്വ.വി.ആർ രാജു, ദളിത് സമുദായ മുന്നണി അഡ്വ.പി.എ പ്രസാദ്, ഗുരുകുല ഉപശ്രേഷ്ഠൻ മണി മഞ്ചാടിക്കരി, ഹൈകൗൺസിലംഗങ്ങളായ കെ. ദേവകുമാർ, വി.ആർ.കുട്ടപ്പൻ, യുവജനസംഘം പ്രസിഡന്റ് മനോജ് .കെ. രാജൻ, മഹിളാസമാജം പ്രസിഡന്റ് ദീപാ സുമേഷ്, ഉപദേഷ്ടാ സമിതി സെക്രട്ടറി കെ.എസ് സുകുമാരൻ, മുതലപ്ര ശാഖാ സെക്രട്ടറി വി.കെ. ശശികുമാർ, വർക്കിങ് കമ്മിറ്റിയംഗം ഡോ.എം.ജെ സുരേഷ്‌കുമാർ എന്നിവർ പ്രസംഗിക്കും.





