Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഭക്ഷ്യ സുരക്ഷ...

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷൻ തെളിമ : 8 സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു

ആലപ്പുഴ :  ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഓപ്പറേഷൻ തെളിമയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ നിയമലംഘനങ്ങൾക്കെതിരെ നടപടി. 3,91,000 രൂപ പിഴ ചുമത്തുകയും വൻതോതിൽ എണ്ണക്കടികൾ  വിതരണം ചെയ്യുന്ന 12 സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു. നിയമലംഘനങ്ങൾ കണ്ടെത്തിയ 8 സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു.

ആലപ്പുഴ, മാവേലിക്കര, കായംകുളം, ഹരിപ്പാട് മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.  സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്താനും നടപടി സ്വീകരിച്ചു.  രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പരിശോധനയ്ക്കിടെ കണ്ടെത്തിയ വൃത്തിഹീനമായ സാഹചര്യങ്ങളിൽ സൂക്ഷിച്ച 500 സമൂസകളും, 10 കിലോഗ്രാം തയ്യാറാക്കിയ ചിക്കനും, 40 കിലോഗ്രാം സമൂസ മസാലയും നശിപ്പിച്ചു.

പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും  ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാനും ജില്ലയിൽ പരിശോധനകളും തുടർനടപടികളും ശക്തമായി തുടരുമെന്ന്  ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എ രേഖ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിത മാധ്യമ കള്ള പ്രചാരവേല:കോട്ടയം ജില്ല ജനറൽ സെക്രട്ടറി

കോട്ടയം : കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിത മാധ്യമ കള്ള പ്രചാരവേലയാണെന്ന് കോട്ടയം ജില്ല ജനറൽ സെക്രട്ടറി ആകാശ സ്റ്റീഫൻ ആരോപിച്ചു. നെയ്യാറിൽ നടന്ന ക്യാമ്പിനെതിരെ നടക്കുന്ന വാർത്തകൾ സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതിനുള്ള ചില കേന്ദ്രങ്ങളുടെ...

നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണം കവർന്നു

തിരുവനന്തപുരം : നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണം കവർന്നു.ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം. ബുധനാഴ്ച പുലർച്ചെയോടെ വീട്ടിൽ...
- Advertisment -

Most Popular

- Advertisement -