Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ നാളെ...

ശബരിമലയിൽ നാളെ വിഷുക്കണി ദർശനം

ശബരിമല : ശബരിമലയിൽ നാളെ പുലർച്ചെ വിഷുക്കണി ദർശനം ആരംഭിക്കും.
ഇന്ന് രാത്രി 9.30 ന് അത്താഴപൂജയ്ക്ക് ശേഷം ശ്രീ കോവിലിൽ വിഷുക്കണി ഒരുക്കും. അതിന് ശേഷം ഹരിവരാസനം പാടി നട അടയ്ക്കും.

വിഷു ദിനമായ ഞായർ പുലർച്ചെ 4 ന് നട തുറക്കും.തുടർന്ന് വിഷുക്കണി ദർശനം ആരംഭിക്കും.7 മണി വരെയാണ് വിഷുക്കണി ദർശനം.ഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന് വിഷുക്കൈനീട്ടം നൽകും. 7.30 ന് കുട്ടികൾക്ക് ചോറുണ് വഴിപാട് നടക്കും. അഭിഷേകം, ഉഷ:പൂജ, നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1 ന് അടച്ച ശേഷം വൈകിട്ട് 5 ന് നട തുറക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം: കന്നുകാലികളെ ആക്രമിച്ചു

വയനാട് : വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തിൽക്കെട്ടിയ പശുവിനെ ആക്രമിക്കുകയും പശുക്കിടാവിനെ കൊല്ലുകയും ചെയ്തു.കബനിഗിരി ക്ഷീരസംഘം പ്രസിഡന്റായിരുന്ന പൂഴിപുറത്ത് മാത്യുവിൻ്റെ പശുക്കിടാവിനെ ആണ് കടുവ ആക്രമിച്ചത്‌. പശുക്കിടാവിനെ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 57 (മംഗലം ഗേറ്റ്) നവംബര്‍ 27 ന് രാവിലെ 6 മണി മുതല്‍ 28ന് ഉച്ചക്ക് 2 മണിവരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ...
- Advertisment -

Most Popular

- Advertisement -