Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന കേരളം...

വിജ്ഞാന കേരളം പദ്ധതി : വെർച്വൽ തൊഴിൽമേള 13 -ന്

ആലപ്പുഴ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂൺ 13ന്  വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ് മേള നടക്കുന്നത്.

കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ്  ചെങ്ങന്നൂർ, എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്. 

വിവിധ കമ്പനികളിലെ  ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, ഹെൽത്ത് കെയർ, എച്ച് ആർ മാനേജർ, പ്രൊഡക്ഷൻ ട്രെയിനി, സ്റ്റാഫ് നഴ്‌സ് , ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഡിസൈൻ എഞ്ചിനീയർ- ഇലക്ട്രിക്കൽ, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങി 10000 ഒഴിവുകളാണുള്ളത്.

തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം വെർച്വൽ തൊഴിൽമേള എന്ന് സെർച്ച് ചെയ്തു അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9037048977

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടത് ചിന്തകനായ റെ‍ജി ലൂക്കോസ് ബിജെപിയിൽ

തിരുവനന്തപുരം : ഇടത് ചിന്തകനായ റെ‍ജി ലൂക്കോസ് ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യവുമായിരുന്ന റെജി ലൂക്കോസിനെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടിയിലേക്ക്...

ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി: ഉത്തരവ് വൈകീട്ട്

കൊച്ചി: നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം .കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ് അറിയിച്ചതിനാൽ ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.വൈകിട്ട് 3.30ന് വിശദമായ ജാമ്യ ഉത്തരവ് പുറപ്പെടുവിക്കും. ബോബിയുടെ...
- Advertisment -

Most Popular

- Advertisement -