Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്വകാര്യ ആശുപത്രികളിലെ...

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു

കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

മിനിമം വേതനം 40,000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നഴ്സുമാർ സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടന സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടൽ. സമരത്തെ തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടരുതെന്ന് കോടതി നിർദേശിച്ചു.

രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിൽ തടസ്സമുണ്ടാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോൾ ആശുപത്രികളിലേക്കുള്ള പ്രവേശന കവാടങ്ങൾ ഉപരോധിക്കരുതെന്നും പ്രവർത്തനം തടസ്സപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മധ്യസ്ഥ ചർച്ചയ്ക്ക് വഴിയൊരുങ്ങിയതും സമരം താത്കാലികമായി പിൻവലിച്ചതെന്നും സംഘടന നേതാക്കൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

തിരുവല്ല : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ ദിനത്തിൽ പൊടിയാടി ജംഗ്ഷനിൽ നെടുമ്പ്രം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിജ്ഞയും എടുത്തു.മണ്ഡലം പ്രസിഡന്റ്...

അന്തർദേശീയ വൈദിക സമ്മേളനത്തിന് ഇന്ന് സമാപനം

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പരുമലയിൽ നടക്കുന്ന ആഗോള വൈദിക സമ്മേളനം (ഗ്ലോബൽ ക്ലെർജി കോൺഫറൻസ്) ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ  നടന്നു. തകർന്ന മൂല്യങ്ങൾ വീണ്ടെടുക്കേണ്ടത് ക്രിസ്തീയ പുരോഹിതന്റെ പ്രധാന ദൗത്യമാണെന്ന് സമ്മേളനത്തിൽ...
- Advertisment -

Most Popular

- Advertisement -