Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsകൈപ്പട്ടൂർ പമ്പ്...

കൈപ്പട്ടൂർ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണം  നിർത്തി വച്ചു: വെള്ളത്തിൽ വിഷാംശം കലർന്നതായി സംശയം

പത്തനംതിട്ട : അച്ചൻ കോവിലാറ്റിൽ കൈപ്പട്ടൂർ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണം ജല അതോറിറ്റി നിർത്തിവച്ചു. ആറ്റിലെ വെള്ളത്തിൽ വിഷാംശം കലർന്നതായി സംശയം ഉയർന്നതിനെ തുടർന്നാണിത്. ആറ്റിൽ നിന്ന് മീൻ പിടുത്തത്തിനായി ആരോ നഞ്ച് കലക്കിയെന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പമ്പിങ് നിർത്തി വച്ചത്.

ഓമല്ലൂർ മുള്ളനിക്കാട് ഭാഗത്ത് ആറ്റിലാണ് കഴിഞ്ഞ രാത്രിയിൽ് നഞ്ച് കലക്കിയെന്ന വിവരം ജല അതോറിറ്റിയ്ക്ക് ലഭിച്ചത്. ഓമല്ലൂർ ഭാഗത്ത് അച്ചൻ കോവിലാറ്റിൽ ചില ഇടങ്ങളിൽ മീനുകൾ ചത്തു പൊങ്ങിയിട്ടുമുണ്ട്. പരിശോധനയ്ക്കായി ആറ്റിൽ നിന്ന് ജല അതോറിറ്റി അധികൃതർ വെള്ളം ശേഖരിച്ചു. പത്തനംതിട്ട പൊലീസ് സ്ഥലത്ത് പരിശോധന നടത്തി വരുന്നു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൈവത്തിന്റെ ദാനങ്ങൾ സഹജീവികൾക്കായി പകുത്തുനൽകണം : പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല: ദൈവം നൽകുന്ന അനുഗ്രഹങ്ങൾ സഹജീവികൾക്കായി പകുത്തുനൽകാൻ ഏവർക്കും സാധിക്കണമെന്നും, മറ്റുള്ളവർക്ക് നന്മ ചെയ്യുവാനായി ലഭിക്കുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ. പരുമല പെരുന്നാളിനോടനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ...

കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രം : യുവാവ് പിടിയിൽ

താമരശ്ശേരി : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.ഇന്നലെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി ഫൈസലിനെ...
- Advertisment -

Most Popular

- Advertisement -