Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമൂക്കന്നൂർ പള്ളിയോടം,...

മൂക്കന്നൂർ പള്ളിയോടം, ആഞ്ഞിലിത്തടി ഘോഷയാത്രയ്ക്ക് സ്വീകരണം

കോഴഞ്ചേരി: വഞ്ചിപ്പാട്ടും ദേവ സ്തുതികളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ മൂക്കന്നൂർ പള്ളിയോടത്തിനായുളള ആഞ്ഞിലിത്തടി ഘോഷയാത്രയ്ക്ക് മൂക്കന്നൂർ മാലിപ്പുരയിൽ ആവേശേ ജ്വല സ്വീകരണം നൽകി.

കഴിഞ്ഞ ദിവസം കണ്ടൻ പേരൂരിൽ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ ഭക്തി നിർഭരമായ സ്വീകരണമാണ് ലഭിച്ചത്. റാന്നി രാമപുരം ശ്രീകൃഷ്ണ ക്ഷേത്ര കവാടത്തിൽ എൻ എസ് എസ് റാന്നി താലൂക്ക് യൂണിയൻ, റാന്നി അവിട്ടം ജലോൽസവ സമിതി, മുണ്ടപ്പുഴ എൻ എസ് എസ് കരയോഗം എന്നീ സംഘടനകൾ സംയുക്തമായി  സ്വീകരണം ഒരുക്കി.

തുടർന്ന് തോട്ടമൺകാവ് ദേവീക്ഷേത്ര ഭരണ സമിതി, ബ്ളോക്ക് പടി, ആയി ക്കൽ അടവീശ്വര ക്ഷേത്ര ഭരണ സമതി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കീക്കൊഴൂർ ജങ്ഷനിൽ എത്തിച്ചേർന്ന ഘോഷയാത്രയെ കീക്കൊഴൂർ- വയലത്തല എൻ.എസ്.എസ്. കരയോഗം, ചെറുവള്ളിക്കാവ് ദേവീക്ഷേത്ര ഭരണ സമതി, ഇടപ്പാവൂർ – കീക്കൊഴൂർ പൗര സമതി എന്നി സംഘടനകൾ ചേർന്ന്  സ്വീകരിച്ചു.

ഇവിടെ നിന്നും ഘോഷയാത്ര അയിരൂർ പഞ്ചായത്തിലേക്ക് പ്രവേശിച്ചു. ഇടപ്പാവൂർ – പേരൂർ പള്ളിയോട സംരക്ഷണസമതി, ഇടപ്പാവൂർ – പേരൂർ എൻ.എസ്. കരയോഗം, ഇടപ്പാവൂർ – പേരൂർ ക്ഷേത്ര ഭരണ സമതി, ഇടപ്പാവൂർ എൻ.എസ്.എസ്. കരയോഗം എന്നീ സംഘടനകൾ ചേർന്ന് ഇടപ്പാവൂർ ദേവീ ക്ഷേത്രത്തിന് മുമ്പിൽ ആചാരപരമായ സ്വീകരണം നൽകി.

ഇവിടെ നിന്നും മൂക്കന്നൂർ കരയിലേക്ക് പ്രവേശിച്ച ഘോഷയാത്ര ഇളപ്പ് ജങ്ഷനിൽ എത്തിച്ചേർന്നു. തുടർന്ന് നിയുക്ത പള്ളിയോടത്തിന്റെ ഉടമസ്ഥാവകാശമുള്ള  മൂക്കന്നൂർ 7 20 നമ്പർ ശ്രീശങ്കര വിലാസം എൻ.എസ്.എസ്. കരയോഗം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് മാലിപ്പുരയിലേക്ക് നീങ്ങിയ ഘോഷയാത്രയ്ക്ക് കേരള വെള്ളാള മഹാസഭ അയിരൂർ ഉപസഭയുടെ സ്വീകരണം ഏറ്റ് വാങ്ങി മൂക്കന്നൂർ ജങ്ഷനിൽ എത്തിച്ചേർന്നു.

ഇവിടെ വിശ്വകർമ്മ സഭ, വിശ്വകർമ്മ സർവീസ് സൊസൈറ്റി, അഖില കേരള വിശ്വകർമ്മ മഹാസഭ എന്നീ സംഘടനകൾ സ്വീകരിച്ചു. ഇവിടെ നിന്നും ഘോഷയാത്രയെ ഭക്തജന സമൂഹം ആചാരപരമായി മൂക്കന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപത്ത് തയ്യാറാക്കിയ മാലിപ്പുരയിലേക്ക് തച്ചൻ അയിരൂർ സതീശ് ആചാരിയുടെ നിർദ്ദേശമനുസരിച്ച് കരനാഥൻമാർ ആഞ്ഞിലി തടി മാലിപ്പുരയിലെ കാമരത്തിൽ ഇറക്കി വെച്ചു.

ഘോഷയാത്ര ചടങ്ങുകൾക്ക് വി.കെ.വിനു കുമാർ, ശ്രീരാജ് തടത്തിൽ, വിഷ്ണുവി.നായർ, പ്രശാന്ത് ലാൽ, സജികുമാർ, പ്രവീൺ കൃഷ്ണൻ, പ്രസാദ് മൂക്കന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര : ടോമിൻ ജെ തച്ചങ്കരി പിഴയടച്ചു

കോട്ടയം : സർവീസിൽ നിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. ഗതാഗത കമ്മിഷണറുടെ നിര്‍ദേശത്തെ...

പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ  വൻ മോഷണം: നിരവധി സാധന സാമഗ്രികൾ കവർന്നു

തിരുവല്ല :  കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ  വൻ മോഷണം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ  ക്ഷേത്രം തുറക്കാൻ മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരംഅറിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. ശ്രീകോവിലും...
- Advertisment -

Most Popular

- Advertisement -